HOME
DETAILS

കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയതായി പരാതി

  
backup
September 26, 2017 | 7:54 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%82

അമ്പലവയല്‍: വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയതായി പരാതി. ഒന്നേയാര്‍ ജോയ് മോന്റെ വീട്ടിലെ കുടിവെള്ള ടാങ്കിലാണ് വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്.
അമ്പലവയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ ആറിന് കുളിക്കുമ്പോഴാണ് ജോയ്‌മോന് വെള്ളത്തില്‍ നിന്ന് കീടനാശിനിയുടെ ഗന്ധം അനുഭവപ്പെട്ടത്.
പരിശോധിച്ചപ്പോള്‍ കുടിവെള്ളത്തില്‍ മാരകമായ കീടനാശിനി കലര്‍ത്തിയിട്ടുള്ളതായി ബോധ്യപെട്ടു. ഈ വെള്ളത്തില്‍ കുളിച്ച ജോയ്‌മോന് ദേഹാസ്വസ്ഥത അനുഭവപെടാനും തുടങ്ങി. കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
ഇന്നലെ രാത്രി 11.30വരെ വീട്ടുകാര്‍ വെള്ളം ഉപയോഗിച്ചിരുന്നതാണ് അതിന് ശേഷം മനപൂര്‍വം ആരോ ടാങ്കില്‍ വിഷം കലര്‍ത്തിയതാണെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന ജോയ്‌മോന്റെ കുടുംബത്തോട് വ്യക്തി വൈര്യാഗ്യമുള്ളവരൊന്നുമില്ലെന്നാണ് ഇവര്‍ പറയുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക കണക്ഷനിലില്‍ നിന്നാണ് ടാങ്കിലേക്ക് വെള്ളം എത്തുന്നത്. ടാപ്പ് തുറക്കുമ്പോള്‍ രൂക്ഷമായഗന്ധവും വെള്ളം പതഞ്ഞ് പൊങ്ങുന്നുമുണ്ട്. വിഷം കലര്‍ന്നത് കൃത്യ സമയത്ത് തിരിച്ചറിയാനായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. സാംപിളിന്റെ പരിശോധന ഫലം വന്നാലെ ഏത് തരം കീടനാശിനിയാണ് കലര്‍ന്നിട്ടുള്ളതെന്ന് വ്യക്തമാവുകയുള്ളു. ജോയ്‌മോന്‍ അമ്പലവയല്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  a month ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  a month ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  a month ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  a month ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  a month ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  a month ago
No Image

സമസ്ത 100-ാം വാർഷിക പദ്ധതി; നാളെ പള്ളികളിൽ 'തഹിയ്യ' ഫണ്ട് സമാഹരണം

Kerala
  •  a month ago
No Image

ബെറ്റിം​ഗ് ആപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Cricket
  •  a month ago
No Image

ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും വിജയിച്ച് ഇടത് സഖ്യം

National
  •  a month ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 60.13% പോളിംഗ്

National
  •  a month ago