HOME
DETAILS
MAL
പത്രപ്രവര്‍ത്തക യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി
backup
September 27 2017 | 22:09 PM
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം മുന്‍സിഫ് കോടതിയാണ് ഹരജി സ്വീകരിച്ചത്. ഭരണഘടന വിരുദ്ധവും, പ്രത്യേക താല്പര്യവുമനുസരിച്ചാണ് വരണാധികാരികള്‍ പ്രവര്‍ത്തിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹരജി സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ സംസ്ഥാന വരണാധികാരി, ഉപ വരണാധികാരി, ജില്ലാ വരണാധികാരി എന്നിവര്‍ക്ക് നോട്ടിസ് അയക്കാന്‍ നിര്‍ദേശിച്ചു. അടുത്ത മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിലെ 15-ാം നമ്പര്‍ സ്ഥാനാര്‍ഥി കൈരളി ടി.വിയിലെ ലെസ്ലി ജോണാണ് ഹരജിക്കാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."