HOME
DETAILS
MAL
ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോഡെയ്ക്ക് തെര. മത്സരിക്കാന്‍ വിലക്ക്
backup
September 28 2017 | 01:09 AM
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോഡെയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമ്മിഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് വരവുചെലവു കണക്ക് സമര്‍പ്പിക്കാത്തതിനാണ് അദ്ദേഹത്തെ മൂന്നുവര്‍ഷത്തേക്ക് കമ്മിഷന്‍ മത്സര രംഗത്തുനിന്ന് വിലക്കിയത്.
2006-2008ലാണ് അദ്ദേഹം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നത്. 2009ല്‍ സ്വന്ത്രനായി സിംഗ്ഭം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. ഈ മത്സരത്തിന് ചെലവായ തുക സമര്‍പ്പിക്കുന്നതിലുണ്ടായ വീഴ്ച മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് തെര.കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."