റോഡ് വെട്ടിപ്പൊളിക്കാന്‍ റിലയന്‍സിന് ഇളവ് സര്‍ക്കാരിന് നഷ്ടം 20 കോടി
കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകള്‍ വെട്ടിപ്പൊളിച്ച് കേബിളിടുന്നതിന് റിലയന്‍സിന് ഇളവ് നല്‍കിയതുവഴി സര്‍ക്കാരിന് 20കോടിയുടെ നഷ്ടം. റിലയന്‍സ് ജിയോ ടെലി കമ്യൂണിക്കേഷന്‍സ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുകയില്‍ ഇളവ് വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഇതുമൂലം കൊച്ചി കോര്‍പ്പറേഷന്റെ നഷ്ടം ഇരുപത് കോടിയാണ്. കോര്പ്പറേഷന് പരിധിയില്‍ 241 കിലോമീറ്റര്‍ റോഡാണ് ജിയോ കേബിളുകള്‍ ഇടാന്‍ വെട്ടിപ്പൊളിക്കുന്നത്. എന്നാല്‍ ഇത്തരം റോഡുകള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ ജല അതോറിറ്റി അടക്കമുള്ളവരില്‍ നിന്ന് കോര്പ്പറേഷന് ചതുരശ്ര മീറ്ററിന് 5,930 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഈ നിരക്ക് ജിയോയ്ക്ക് 3,868രൂപയായി കുറച്ചുനല്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഇതിനുമുന്‍പ് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കും റോഡ് വെട്ടിപ്പൊളിക്കുന്നതില്‍ ഇളവ് നല്‍കിയിരുന്നു. പൊതുതാല്പര്യ പദ്ധതിയായതിനാല്‍ ഇളവ് നല്‍കിയെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ സ്വകാര്യസംരംഭമായ ജിയോയ്ക്ക് ഇളവ് നല്‍കിയതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."