സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ 12 കാരന് മര്‍ദ്ദനം
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ 12 വയസുകാരന് മര്‍ദ്ദനം. ഡല്‍ഹിയിലെ ഷകര്‍പൂര്‍ മേഖലയില്‍ വെച്ചാണ് കുട്ടിയെ ഒരുകൂട്ടമാളുകള്‍ തല്ലിച്ചതച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.
പിതാവിനൊപ്പം ഗണേഷ് നഗറിലേക്ക് പോവുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വവര്‍ഗാനുരാഗിയെന്ന് വിളിക്കുകയും കുട്ടിയുടെ പിതാവ് ഇതിനെതിരെ പ്രതിഷേധിക്കുകയുമായിരുന്നു. പിന്നീട് സംഘവുമായി വാക്കുതര്‍ക്കമുണ്ടായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് ഇരുവിഭാഗക്കാരെയും തിരിച്ചയക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഒരു സംഘമാളുകള്‍ കുട്ടിയുടെ പിതാവിന്റെ കടയിലെത്തി ഇവരെയും കടയിലുണ്ടായിരുന്ന ബന്ധുവിനെയും മര്‍ദ്ദിക്കുകയായിരുന്നു. കല്ലുകളും ബെല്‍റ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവില്‍ പോയതാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."