HOME
DETAILS

ടൈറ്റാനിയം കേസ്: രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ച് കോടതി റിപ്പോര്‍ട്ട് തേടി

  
backup
October 04 2017 | 19:10 PM

%e0%b4%9f%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%82-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസില്‍ രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന ഹരജിയില്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്. അടുത്ത മാസം ഏഴിന് കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി അജിത്ത് കുമാറിന്റേതാണ് നിര്‍ദേശം.
ഇന്നലെ വിജിലന്‍സ് സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2006 ല്‍ അന്നത്തെ മുഖ്യമന്ത്രി ആയിരിക്കെ ഉമ്മന്‍ചാണ്ടിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ.കെ രാമചന്ദ്രനില്‍ അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല സമ്മര്‍ദം ചെലുത്തിയാണ് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും ഇതില്‍ അഴിമതി നടന്നുവെന്നുമാണ് ഹരജിയിലെ ആരോപണം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെ കേസിലെ പ്രതിയും അന്നത്തെ ടൈറ്റാനിയത്തിലെ എന്‍ജിനീയറുമായ സന്തോഷ് എന്നയാള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കേസിന് സ്റ്റേ നല്‍കി. എന്നാല്‍, കേസ് നടപടിയുടെ മൊത്തത്തിലുള്ള സ്റ്റേ നീക്കിയ കോടതി സ്റ്റേ ഹരജിക്കാരന് മാത്രമായി പരിമിതപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് അന്വേഷണം വീണ്ടും ആരംഭിച്ചത്.
2006ലാണ് ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം ആരംഭിച്ചത്. ഇതിനിടയില്‍ കേസ് അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി ഈ ആവശ്യം തള്ളിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സാബുവിന് മാനസികപ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കണം, വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ട'; വിവാദ പ്രസ്താവനയുമായി എം.എം മണി

Kerala
  •  19 days ago
No Image

കാത്തിരിപ്പിന് വിരാമം; പരുക്കിന്‌ ശേഷം ആദ്യമായി അൽ ഹിലാലിനായി ഗോളടിച്ച് നെയ്മർ

Football
  •  19 days ago
No Image

'നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യും'; വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍

National
  •  19 days ago
No Image

ജനുവരി ഒന്നിന് അബൂദബിയിൽ പാർക്കിംഗ് സൗജന്യം

uae
  •  19 days ago
No Image

'മകന്റെ വിളിയോട് പ്രതികരിച്ചു, കൈകാലുകള്‍ അനക്കി'; ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

Kerala
  •  19 days ago
No Image

കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്

Football
  •  19 days ago
No Image

കുവൈത്ത്: മുത്‌ല റോഡപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

latest
  •  19 days ago
No Image

പുതിയ ട്രെയിന്‍ സമയക്രമം നാളെ മുതല്‍; വേണാട്, വഞ്ചിനാട്, ഏറനാട്, പലരുവി എന്നിവയുടെ സമയത്തില്‍ മാറ്റം

Kerala
  •  19 days ago
No Image

ലാഭം നോക്കി പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേക്ക് പോകുന്നവർക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും; ദുബൈയിൽ മാത്രം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 2,36,000 പേർ

uae
  •  19 days ago