HOME
DETAILS

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും; ദുബൈയിൽ മാത്രം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 2,36,000 പേർ

  
December 31, 2024 | 4:43 AM

UAEs Public Amnesty Period Comes to an End Today

അബൂദബി: രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകർക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകർക്കെതിരായ പരിശോധനകൾ രാജ്യത്ത് കർശനമാകും. 2,36,000 പേരാണ് ദുബൈയിൽ മാത്രം പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. രേഖകൾ ക്ലിയറാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം, നാല് മാസത്തിനു ശേഷം ഇന്ന് അവസാനിക്കും. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി 55,000ത്തിലധികം പേർ രാജ്യം വിട്ടു. ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി. ദുബൈ താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി നിയമ നടപടികളുമായി സഹകരിച്ചവരോട് നന്ദി അറിയിച്ചു. 

പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രധാന സവിശേഷത. 2003, 2007, 2013, 2018 വർഷങ്ങളിലും യു.എ.ഇ. സമാനമായ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പിന് ശേഷം പിഴകൾ പഴയപടിയായിരിക്കും. സ്റ്റാറ്റസ് ക്രമീകരിക്കാനുള്ളവർ എത്രയും പെട്ടെന്ന് നടത്തണമെന്ന് അറിയിച്ചിട്ടുണ്ട്. താമസരേഖകൾ നിയമാനുസൃതമാക്കാതെ തുടരുന്നവരെ പിടികൂടാൻ ബുധനാഴ്ച മുതൽ കർശന പരിശോധനകൾ ആരംഭിക്കുമെന്ന് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി.

The UAE's public amnesty period, which allowed individuals to rectify their visa status without facing penalties, comes to an end today, with over 236,000 people in Dubai alone benefiting from the initiative.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago