HOME
DETAILS

കപ്പടിച്ച് ന്യൂ ഇയർ കളറാക്കാൻ കേരളം ഇറങ്ങുന്നു; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം ഇന്ന്

  
Web Desk
December 31, 2024 | 5:36 AM

Kerala vs Bengal Will Play Santhosh Trophy Final 2024

ഹൈദരാബാദ്: സന്തോഷ് ട്രോഫിയുടെ രാജാക്കന്മാർ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഇന്ന് നടക്കുന്ന ആവേശകരമായ ഫൈനലിൽ കേരളവും ബംഗാളുമാണ് കിരീടപോരാട്ടത്തിൽ മാറ്റുരക്കുന്നത്. ഹൈദരാബാദിൽ ഇന്ന് രാത്രി 7.30നാണ് ഫൈനൽ പോറാട്ടം നടക്കുന്നത്. ഇന്നത്തെ പുതുവത്സരരാത്രയിൽ ന്യൂ ഇയർ സമ്മാനമായി സന്തോഷ് ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തുമെന്നുതന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ബംഗാളും കേരളവും കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സെമി ഫൈനലിൽ മണിപ്പൂരിലെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് മുന്നേറിയത്. സർവീസസിനെ 4-2 എന്ന ആവേശകരമായ സ്‌കോറിൽ വീഴ്ത്തിയുമാണ് ബംഗാളിന്റെ വരവ്. രണ്ട് ടീമുകളുടെയും മുന്നേറ്റ നിര അതിശക്തമാണ്. യോഗ്യത റൗണ്ട് മത്സരങ്ങൾ മുതൽ 35 ഗോളുകളാണ് കേരളം സ്കോർ ചെയ്തിട്ടുള്ളത്. ബംഗാൾ 27 ഗോളുകളും നേടി. 

കേരളത്തിനായി ഒമ്പത് ഗോളുകൾ നേടി മുഹമ്മദ് അജ്‌സലും എട്ട് ഗോളുകളും നേടി നസീബ് റഹ്മാനും മികച്ച ഫോമിലാണ് ഉള്ളത്. സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടിയ മുഹമ്മദ് റോഷാലും കേരളത്തിന് പ്രതീക്ഷ നൽകുന്ന താരമാണ്. 11 ഗോളുകൾ നേടിക്കൊണ്ട് മിന്നും ഫോമിലുള്ള റോബി ഹൻസ്ദയിലാണ് ബംഗാളിന്റെ പ്രതീക്ഷകൾ. 

സന്തോഷ് ട്രോഫിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ബംഗാൾ കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്. 32 തവണയാണ് ബംഗാൾ സന്തോഷ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയ ടീമും ബംഗാൾ തന്നെയാണ്. കേരളം ഇതുവരെ ഏഴ് സന്തോഷ് ട്രോഫി കിരീടങ്ങളാണ് നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളവും ചരിത്രത്തിലെ 33ാം കിരീടം സ്വന്തമാക്കാൻ ബംഗാളും കളത്തിൽ ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  2 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  2 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  2 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  2 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  2 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  2 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  2 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  2 days ago