നഴ്സുമാരുടെ സമരം: വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ്
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ച അലസി. നഴ്സുമാര്‍ക്ക് വിദഗ്ദ സമിതി നിര്‍ദ്ദേശിച്ച ശമ്പള പരിഷ്കരണം അംഗീകരിക്കില്ലെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചു. ലേബര്‍ കമ്മീഷന്റെ ഓഫീസില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ചേര്‍ന്ന യോഗത്തിലാണ് മാനേജ്മെന്റുകള്‍ നിലപാട് അറിയിച്ചത്.
എന്നാല്‍ ശമ്പള വര്‍ധനവെന്ന നയവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് ലേബര്‍ കമ്മീഷന്. മറ്റു സ്റ്റാഫുകളുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷന് മനേജ്മെന്റുകള്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്ന് കമ്മീഷന് അറിയിച്ചു. ഉണ്ടായാല്‍ മാനേജ്മെന്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷന് മുന്നറിയിപ്പു നല്കി.
19ന് വീണ്ടും യോഗം ചേരും. ഇതില്‍ മാനേജ്മെന്റുകള്‍ നിര്‍ദ്ദേശം അംഗീകരിച്ചില്ലെങ്കില്‍ ശിപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."