HOME
DETAILS
MAL
നോട്ട് നിരോധനം: കടലാസു കമ്പനികള്‍ നിക്ഷേപിച്ച് പിന്‍വലിച്ചത് കോടികള്‍
backup
October 06 2017 | 22:10 PM
ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്ത് നടപ്പിലാക്കിയതു മുതല്‍ കടലാസു കമ്പനികള്‍ നിക്ഷേപിച്ച് പിന്‍വലിച്ചത് കോടികള്‍.
5,800 കമ്പനികള്‍ 13,140 അക്കൗണ്ടുകളിലായി 4574 കോടി രൂപ നിക്ഷേപിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതില്‍ 4,552 കോടി രൂപ ഉടന്‍ പിന്‍വലിച്ചു. 13,140 അക്കൗണ്ടുകള്‍ പണ നിക്ഷേപത്തിനായി ഈ കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്.
കള്ളപ്പണത്തിനെതിരേയുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍. 2134 അക്കൗണ്ടുകളിലെ വിവരങ്ങളാണ് ശേഖരിച്ചത്. രണ്ടു ലക്ഷത്തിലേറെയുള്ള കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."