ഇറാന് ആണവ കരാര്‍ റദ്ദാക്കാന്‍ അമേരിക്ക
വാഷിങ്ടണ്‍/മോസ്കോ: ചരിത്രപരമായ ഇറാന് ആണവ കരാര്‍ അടുത്തയാഴ്ച ട്രംപ് ഭരണകൂടം റദ്ദാക്കിയേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരകൂടത്തിലെ ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 15നകം ഇക്കാര്യത്തില്‍ ട്രംപ് തീരുമാനമെടുക്കുമെന്നാണു വിവരം.
അതിനിടെ, വിഷയത്തില്‍ അമേരിക്ക സന്തുലിതമായ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് റഷ്യ രംഗത്തെത്തി. കരാറിനെ നിലവിലെ രൂപത്തില്‍ തന്നെ നിലനിര്‍ത്തല്‍ അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
അമേരിക്ക, ബ്രിട്ടന്, റഷ്യ, ഫ്രാന്‍സ്, ചൈന, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് കരാറിന്റെ ഭാഗമായ കക്ഷികള്‍. നേരത്തെ ആണവ സമ്പുഷ്ടീകരണത്തിന്റെ പേരില്‍ ഇറാനെതിരേയുള്ള അന്താരാഷ്ട്ര ഉപരോധം കരാര്‍ പ്രകാരം പിന്‍വലിക്കുകയും പകരം എല്ലാ ആണവ പദ്ധതികളും ഇറാന് ഉപേക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു കരാറിലെ പ്രധാന ഉടമ്പടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."