ബുര്‍ഖ നിരോധിക്കാന്‍ നീക്കവുമായി ഡെന്മാര്ക്കും
കോപന്ഹേഗന്: മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണമായ ബുര്‍ഖ നിരോധിക്കാന്‍ നീക്കവുമായി ഡെന്മാര്ക്കും. ഡെന്മാര്ക്ക് പാര്‍ലമെന്റിലെ ഭൂരിഭാഗം കക്ഷികളും സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ചു. ഇതോടെയാണ് രാജ്യത്ത് സമ്പൂര്‍ണ ബുര്‍ഖ നിരോധനത്തിനു വഴിയൊരുങ്ങുന്നത്. കണ്ണു മാത്രം പുറത്തു കാണുന്ന രീതിയിലോ പൂര്‍ണമായി മുഖം മറക്കുന്ന രീതിയിലോ ഉള്ള ബുര്ഖയ്ക്കാണു നിരോധനം ഏര്‍പ്പെടുത്തുന്നത്.
രാജ്യത്തെ പ്രധാന ഭരണ-പ്രതിപക്ഷ കക്ഷികളായ കണ്‍സര്‍വേറ്റിവ് പീപ്പിള്‍സ് പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റ്സ്, ലെഫ്റ്റ് ലിബറല്‍ പാര്‍ട്ടി, ഡാനിഷ് സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി തുടങ്ങിയവയെല്ലാം നിരോധനത്തെ അംഗീകരിച്ചിട്ടുണ്ട്. ഡെന്മാര്ക്കില് 200ഓളം മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതായി അടുത്തിടെ കണക്കുകള്‍ പുറത്തുവന്നിരുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ബള്‍ഗേറിയ, ബവേറിയ എന്നീ രാജ്യങ്ങളില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."