സുഷമാ സ്വരാജ് ഒക്ടോബര്‍ അവസാനവാരം ബംഗ്ലാദേശ് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒക്ടോബര്‍ അവസാനവാരം ബംഗ്ലാദേശ് സന്ദര്‍ശിക്കാനൊരുങ്ങുന്നു. ധാക്കയില്‍ നടക്കുന്ന സംയുക്ത കണ്സര്ട്ടേവീസ് കമ്മിഷന് മീറ്റിങില്‍ പങ്കെടുക്കാനാണ് സുഷമ ബംഗ്ലാദേശിലേക്ക് തിരിക്കുന്നത്. ഒക്ടോബര്‍ 23,24 തിയ്യതികളിലാണ് സന്ദര്‍ശനം
മ്യാന്മറിലെ റാഖൈനില്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് പതിനായിരത്തിലേറെ റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായും വിദേശകാര്യമന്ത്രി എ.എച്ച് മഹമൂദ് അലിയുമായും സുഷമാ സ്വരാജ് കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ഷേഖ് ഹസീന ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."