'ദ ഫ്ളെയിങ് ലോട്ടസ്' - നോട്ടുനിരോധനം വിഷയമാക്കി എ.ആര്. റഹ്മാന്റെ ഗാനം
ന്യൂഡല്‍ഹി: നോട്ടുനിരോധനം പ്രമേയമാക്കി ഓസ്കാര്‍ ജേതാവ് എ.ആര് റഹ്മാന്റെ പുതിയ ഗാനം വരുന്നു. 'ദ് ഫ്ളെയിങ് ലോട്ടസ്' എന്ന പേരില്‍ 19 മിനിറ്റുള്ള ഗാനമാണ് റഹ്മാന് തയ്യാറാക്കുന്നത്.
കഴിഞ്ഞ നവംബറിലെ നോട്ട് നിരോധനവും അത് സമൂഹത്തിലുണ്ടാക്കിയ സ്വാധീനവുമാണ് പാട്ടില്‍ പ്രതിപാദിക്കുന്നത്. നോട്ടുനിരോധനം വ്യാപക വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണു റഹ്മാന്റെ സംഗീതമെന്നതാണ് ശ്രദ്ധേയം.
എന്നാല്‍, പാട്ടില്‍ തന്റെ രാഷ്ട്രീയമോ വിധിതീര്പ്പുകളോ ഒന്നുംതന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് റഹ്മാന് പറഞ്ഞു. നോട്ടു നിരോധനം പോലൊരു ചരിത്രപരമായ തീരുമാനം കലാപരമായി രേഖപ്പെടുത്തിവെക്കേണ്ടതായിതോന്നി. ഇത് എന്റെ വ്യക്തിപരമായ വിശ്വാസമാണ്. അതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും റഹ്മാന് പറഞ്ഞു.
യുഎസിലെ മുന്‍നിര സിംഫണി ഓര്‍ക്കസ്ട്രയായ സീറ്റില്‍ സിംഫണിയുമായി ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. മോദിയുടെ പ്രസംഗഭാഗങ്ങള്‍, ഡിജിറ്റല്‍ എക്കോണമി, കാഷ്!ലസ്, ധന് ധനാ ധന് തുടങ്ങിയ വാക്കുകള്‍ മ്യൂസിക ട്രാക്കില്‍ ആവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."