പൊലിസ് സ്‌റ്റേഷനുകളില്‍ കൈക്കൂലിപ്രളയം: മൈത്രിയില്ലാതെ പിടിച്ചുപറി
കണ്ണൂര്‍: ജനമൈത്രി പൊലിസ് പദ്ധതി നടപ്പായിട്ടും പൊലിസിന്റെ നിറം മാറിയില്ല. അടിമുടി കൈക്കൂലിവത്കരണമാണ് ജില്ലയിലെ പൊലിസ് സ്‌റ്റേഷനുകളില്‍ നടമാടുന്നത്. ഇതുകൂടാതെ അമിത രാഷ്ട്രീയവത്കരണവും കൂടിയായപ്പോള്‍ നീതി തേടിയെത്തുന്ന സാധാരണക്കാര്‍ ഓടി രക്ഷപ്പേടേണ്ട അവസ്ഥയിലാണ്. പണമുള്ളവന്റെ കൂടെ ചേര്‍ന്നുനിന്നു പൊലിസ് നീതിനിഷേധിക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഇതുകൊണ്ടുതന്നെ ചെറിയ തര്‍ക്കങ്ങള്‍ പോലും കോടതിയിലെത്തുകയാണ്. കേസ് ഒതുക്കാന്‍ സെറ്റില്‍മെന്റെന്ന പേരിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങളാണ് നടക്കുന്നത്. രഹസ്യമായി കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കുക, വാദികളെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തുക തുടങ്ങിയ കലാപരിപാടികളാണ് ജില്ലയിലെ ഒട്ടുമിക്ക ലോക്കല്‍ സ്‌റ്റേഷനുകളിലും നടക്കുന്നത്.
സാധാരണയായി ഒരാള്‍ പരാതി നല്‍കിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ രസീതു നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇതു നല്‍കാതെ കേസ് സെറ്റില്‍മെന്റ് ചെയ്യാനാണ് സ്‌റ്റേഷന്‍ ചുമതലയുള്ള എസ്.ഐമാര്‍ക്കു താല്‍പര്യം. ഇതിനായി കോഴ വിലപേശി വാങ്ങുകയാണ്. നിസാര പരാതികളില്‍പോലും വയോധികരെയും സ്ത്രീകളെയും കൈയേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന പരാതി വ്യാപകമാണ്.
ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കളാണ് സ്‌റ്റേഷന്‍ ഭരണം നിയന്ത്രിക്കുന്നത്. ഇവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന പൊലിസുകാര്‍ രാഷ്ട്രീയ പരിഗണനയാണ് നടപടിയെടുക്കുന്നതില്‍ കാണിക്കുന്നത്. ജില്ലയിലെ ചില പൊലിസുകാര്‍ക്കു വരുമാനത്തില്‍ കവിഞ്ഞ സ്വത്തുക്കളാണുള്ളത്. പടുകൂറ്റന്‍ വീടും പലയിടങ്ങളില്‍ ഭൂമിയും ഇവര്‍ക്കുണ്ട്. ഇതുകൂടാതെ ബിനാമി നിക്ഷേപങ്ങള്‍ വേറെയും. മണല്‍, ക്വാറി മാഫിയയില്‍ നിന്നു മാസപ്പടി വാങ്ങുന്ന നിരവധി പൊലിസുകാരും ജില്ലയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."