HOME
DETAILS

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍: അപേക്ഷാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു

  
backup
October 10 2017 | 18:10 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ പദ്ധതിക്ക് അപേക്ഷിക്കുന്നതിന് പുതുതായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ഓങ്കോളജിസ്റ്റുകള്‍ക്ക് മാത്രമേ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയത്. കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന് അപേക്ഷിക്കണമെങ്കില്‍ തിരുവനന്തപുരം ആര്‍.സി.സി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ ഓങ്കോളജിസ്റ്റുകള്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു നിര്‍ദേശം.
ഇത് വയനാട്, കാസര്‍കോട്, ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ കാന്‍സര്‍ രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മറ്റു ജില്ലകളിലേക്ക് മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടിവന്നു. പെന്‍ഷന്‍ തുക മുന്നൂറില്‍നിന്ന് ആയിരമായി ഉയര്‍ത്തിയിട്ടും യാത്രാ ദുരിതം കാരണം പലരും അപേക്ഷിച്ചില്ല. നേരത്തെ പ്രദേശത്തെ ഏതെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ രോഗികള്‍ക്ക് പെന്‍ഷന് അപേക്ഷിക്കാമായിരുന്നു. ഈ രീതി മാറ്റിയതോടെയാണ് കാന്‍സര്‍ രോഗികള്‍ ദുരിതത്തിലായത്.
പുതിയ ഉത്തരവ് പ്രകാരം ജില്ലാ, ജനറല്‍ ആശുപത്രികളിലെ കീമോതെറാപ്പി ക്യുറേറ്റീവ് പാലിയേറ്റീവ്, റേഡിയോ തെറാപ്പി ഡോക്ടര്‍മാര്‍ക്ക് ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഇത് സംബന്ധിച്ച അറിയിപ്പ് ജില്ലാ കലക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ വകുപ്പ് കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago