ഓര്‍മയും സ്വത്വാന്വേഷണവും
ഉത്തരാധുനിക സാഹിത്യലോകം അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായിരിക്കുന്നു. ആഫ്രിക്കന്‍ രചയിതാവായ ഗോഗിവാ തിയോങിനോ, ജാപ്പനീസ് എഴുത്തുകാരന്‍ ഹാറുകി മുറകാമിക്കോ, അറബ് കവി അഡോണിസിനോ, ഏതെങ്കിലുമൊരു പുതിയ ലാറ്റിനമേരിക്കന്‍ ശബ്ദത്തിനോ ആയിരിക്കും ഈ വര്‍ഷത്തെ നൊബേല്‍ എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ, വിലമതിക്കാനാകാത്ത ഈ പുരസ്‌കാരം 2015ല്‍ മുഴുവന്‍ സാഹിത്യപ്രേമികളെയും ഞെട്ടിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകയായ സ്വെറ്റ്‌ലാനയ്ക്ക് നല്‍കിയപ്പോള്‍, കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സംഗീതജ്ഞനും പാട്ടെഴുത്തുകാരനുമായ ബോബ് ഡിലനു സമ്മാനിച്ചപ്പോള്‍, സ്വീഡിഷ് അക്കാദമി ലോകത്തെ ഇനിയും കൂടുതല്‍ ഞെട്ടിക്കുമെന്നു പ്രതീക്ഷിച്ചില്ല.
അപ്രതീക്ഷിതമെങ്കിലും ദസ്തയേവ്‌സ്‌കിയുടെയും മാര്‍സല്‍ പ്രൂസ്റ്റിന്റെയും പിന്‍മുറക്കാരന്‍ എന്നറിയപ്പെടുന്ന ജാപ്പനീസ് ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോ നൊബേല്‍ പീഠത്തില്‍ കയറുന്നത് അനര്‍ഹമായിട്ടല്ല എന്നത് ആമുഖമായി പറയട്ടെ. 'പൊയ്‌പോയ കാലം തേടി' (ഞലാലായൃമിരല ീള ഠവശിഴ െജമേെ) എന്ന പ്രൂസ്റ്റിന്റെ നോവലിലെ കാലം നഷ്ടബോധത്തിന്റേതാണെന്നു പറയുന്ന കസുവോ, കാഫ്കയുടെതു പോലുള്ള സ്വത്വത്തിന്റെ അമൂര്‍ത്തത ദുരന്തമായി കൂടി വരച്ചു കാണിക്കുന്നു. ഓര്‍മകള്‍ ഓടകളിലും അണുബോംബ് വര്‍ഷിക്കപ്പെട്ട തെരുവുകളിലും വിറങ്ങലിച്ചു നില്‍ക്കുന്നതും അദ്ദേഹത്തിന്റെ രചനകളില്‍ കാണാം.
ചിതറിപ്പോയ മനുഷ്യാത്മാക്കളുടെ (ഉശമുെീൃമ) പുനരധിവാസ പ്രവര്‍ത്തനമേഖലയില്‍നിന്നാണ് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ സമ്മാനജേതാവായ ഇഷിഗുറോ തന്റെ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. ഫാന്റസിയെ വെല്ലുന്ന കഥാമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം പെറുക്കിയെടുക്കുന്നതാകട്ടെ, സ്വന്തം ജീവിതത്തിന്റെ തട്ടകങ്ങളില്‍നിന്നും. ഇഷിഗുറോ എന്നാല്‍ 'കറുത്ത കല്ല് ' എന്നാണ് ജാപ്പനീസ് ഭാഷയില്‍ അര്‍ഥം. അണുബോംബിനിരയാക്കപ്പെട്ട നാഗസാക്കിയില്‍, സമുദ്രഗവേഷകനായ ഷിസ്വോയുടെ മകനായി 1954ല്‍ ജനിച്ച കാസ്വോയുടെ ജാപ്പനീസ് ബാല്യം വെറും അഞ്ചുവര്‍ഷം മാത്രമേയുള്ളൂ. സഹോദരിമാരോടൊപ്പം ഓടിക്കളിക്കുന്നതിനിടയില്‍ താന്‍ ഇംഗ്ലണ്ടിന്റെ അപരിചിതത്വത്തിലേക്കു പറിച്ചുനടപ്പെട്ടുവെന്ന് അദ്ദേഹം പലപ്പോഴും നെടുവീര്‍പ്പിടാറുണ്ട്. എന്നാല്‍, മാതൃഭാഷയാകേണ്ടിയിരുന്ന ജാപ്പനീസില്‍നിന്ന് ഇംഗ്ലീഷിലേക്കുള്ള ഗതിമാറ്റത്തിന്റെ 'ട്രോമ' അദ്ദേഹത്തിന്റെ രചനകളില്‍ മുഴച്ചുനില്‍ക്കുന്നില്ല.
1989ല്‍ 'ദിവസത്തിന്റെ അവശേഷിപ്പുകള്‍'(ഠവല ഞലാമശി െീള വേല ഉമ്യ) എന്ന ബുക്കര്‍ സമ്മാനം നേടിയ നോവലിലൂടെ ബുക്കര്‍ സമ്മാനം നേടിക്കൊണ്ടാണ് കസുവോ സാഹിത്യലോകത്ത് തന്റെ സാന്നിധ്യമറിയിക്കുന്നത്. ആധുനിക നോവല്‍ സാഹിത്യത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹം തന്റെ രചനകളില്‍ വൈകാരികതയുടെ വിഭിന്നതലങ്ങള്‍ തേടിയലയുന്ന ഏകാകിയായി. പ്രണയിനിയായ വീട്ടുവേലക്കാരി മിസ് കെന്റണിനോട് പ്രേമം പറഞ്ഞറിയിക്കാന്‍ കഷ്ടപ്പെടുന്ന പാചകക്കാരന്‍ സ്റ്റീവന്‍സ് 'അവശേഷിപ്പുകളി'ലെ തീവ്രവൈകാരികതയുടെ അടയാളപ്പെടുത്തലാണ്. തീവ്രവൈകാരികതയുടെ പ്രതീകമാണ് 'ദിവസത്തിന്റെ അവശേഷിപ്പുകള്‍' എന്ന നോവല്‍. ഏറെക്കുറെ ഇതേ വൈകാരികത തന്നെയാണ് കസുവോയുടെ രചനയുടെ സ്ഥായീഭാവം എന്നു വേണമെങ്കില്‍ പറയാം.
ആധുനിക നോവല്‍ സാഹിത്യത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹം കാലാതിവര്‍ത്തിയാകാന്‍ സ്വയം സമ്മതിക്കാതെ രചനകളില്‍ വൈകാരികതയുടെ വിഭിന്നതലങ്ങള്‍ തേടിയലയുന്ന ഏകാകിയായി മാറുന്നു. ഭൂതകാലത്തിന്റെ ദുരന്തപൂര്‍ണമായ ഓര്‍മകളും, അതിനെ അതിജീവിക്കാന്‍ മനുഷ്യര്‍ കാണിക്കുന്ന വൃഥാശ്രമങ്ങളും, യാതൊരു തീരുമാനവുമാകാതെ അര്‍ധവിരാമങ്ങളായി അവശേഷിക്കുന്ന ജീവിതസമസ്യകളുമാണ് കസുവോയുടെ പ്രമേയങ്ങള്‍. ചലച്ചിത്ര തിരക്കഥകളിലും ഈ വേദനകളുടെ ചാലിച്ചലിയിക്കല്‍ പ്രകടമാകുന്നുണ്ട്. ചല്‌ലൃ ഘല േങല ഏീ എന്ന നോവല്‍ ശാസ്ത്രഗവേഷണങ്ങളില്‍ വിഹ്വലമാക്കപ്പെടുന്ന ഭാവിയെക്കുറിച്ചുള്ള രോദനമാണ്.
രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന്, കീഴടങ്ങലിനു നിര്‍ബന്ധിക്കപ്പെട്ട തന്റെ ജന്മനാടിനോട് പുതിയ തലമുറ നടത്തുന്ന അവഹേളനം നിറഞ്ഞ വിമര്‍ശനചിത്രീകരണമാണ്, ഓര്‍മയും സ്വത്വാനേഷണവും ഇഴചേരുന്ന പ്രമേയം അവതരിപ്പിച്ച 'പൊങ്ങിക്കിടക്കുന്ന ലോകത്തിന്റെ കലാകാരന്‍'(അി അൃശേേെ ീള വേല എഹീമശേിഴ ണീൃഹറ). ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒരു ജാപ്പനീസ് സ്ത്രീയുടെ കഥ പറയുന്ന 'കുന്നുകളുടെ മങ്ങിയ ദൃശ്യം'(അ ജമഹല ഢശലം ീള ഒശഹഹ)െ, അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളില്‍പെടുന്നു.
അതിതീക്ഷ്ണമായ വികാരമുഹൂര്‍ത്തങ്ങളെ ലാളിത്യത്തോടുകൂടി അവതരിപ്പിച്ച് അനുഭവിപ്പിക്കുന്ന ആഖ്യാനരീതിയാണ് ഇഷിഗുറോയെ സമകാലീന നോവല്‍ സാഹിത്യത്തില്‍ വ്യത്യസ്തനാക്കുന്നത്. കാലം, ദുരന്തം, ഓര്‍മ എന്നിവ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയും കഥാപരിസരങ്ങളിലൂടെയും വായനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."