HOME
DETAILS

രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

  
backup
October 19, 2017 | 2:44 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa-2


ചേര്യംകൊല്ലി(വയനാട്): പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ചേര്യംകൊല്ലി വലിയ പാലത്തിന് സമീപം കഴുക്കലോടിയിലാണ് സംഭവം. കെല്ലൂര്‍ കാരാട്ടുകുന്നിലെ പുത്തൂര്‍ മമ്മൂട്ടിയുടെയും സുഹറയുടെയും മകന്‍ റസ്മില്‍(15), എഴുത്തന്‍ ഹാരിസിന്റെയും നസീറയുടെയും മകന്‍ റിയാസ്(15) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുള്ളവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.
തുടര്‍ന്നെത്തിയ മാനന്തവാടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രണ്ടുപേരേയും പുറത്തെടുത്ത് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.
കെല്ലൂര്‍ അഞ്ചാംമൈല്‍ നിബ്‌റാസുല്‍ ഇസ്‌ലാം മദ്‌റസയിലെയും ദ്വാരക സേക്രഡ്ഹാര്‍ട്ട് സ്‌കൂളിലെ പത്താംതരത്തിലെയും വിദ്യാര്‍ഥികളാണ് മരിച്ച റസ്മിലും റിയാസും.
റിയാസിന്റെ സഹോദരങ്ങള്‍: റംഷീന, ജുമൈല. റസ്മിലിന്റെ സഹോദരങ്ങള്‍: റമീസ്, റിന്‍ഷ ഫാത്തിമ. ഇരുവരുടെയും മൃതദേഹങ്ങള്‍ മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കെല്ലൂര്‍ അഞ്ചാംമൈല്‍ പുത്തന്‍പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  9 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  9 days ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  9 days ago
No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  9 days ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  10 days ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  10 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  10 days ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 days ago
No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  10 days ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

National
  •  10 days ago