ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമെന്ന് ആര്‍.ബി.ഐ
ന്യൂഡല്‍ഹി: ബാങ്ക് ആക്കൗണ്ടുകളെ ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആധാര്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ആര്‍.ബി.ഐ ഈ പ്രസ്താവനയിലൂടെ വ്യക്തത വരുത്തിയിട്ടുള്ളത്.
2017 ജൂണ്‍ ഒന്നിന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം ആധാര്‍ ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്നതായും ആര്‍.ബി.ഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രധനമന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നു. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 ആണ്. ആധാര്‍ ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ മരവിപ്പിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."