സുനന്ദയുടെ മരണം: സുബ്രഹ്മണ്യന് സ്വാമിയുടേത് രാഷ്ട്രീയ താല്പര്യമെന്നു കോടതി; ഹരജി തള്ളി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ഹരജി കോടതി തള്ളി.
സ്വാമിയുടെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നു പകല്‍പോലെ വ്യക്തമായതായി ഹരജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എസ് മുരളീധര്‍, ഐ.എസ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് സ്വാമിയുടെ ഹരജി തള്ളിയത്. തികച്ചും രാഷ്ട്രയ താല്പര്യത്തോടെയുള്ള ഹരജി എങ്ങിനെ പൊതുതാല്പര്യവിഭാഗത്തില്പെടുത്താനാകുമെന്ന് കോടതി ചോദിച്ചു.
സ്വാമി സത്യങ്ങള്‍ മറച്ചുവയ്ക്കുകയാണ്. ഡല്‍ഹി പൊലിസിനെതിരേയും ശശി തരൂരിനെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
എന്നിട്ട് ഹരജി പൊതുതാല്പര്യ വിഭാഗത്തില്‍പെടുത്താന്‍ ശ്രമിക്കുന്നു. രാഷ്ട്രീയക്കാരോട് പൊതുതാല്പത്യ ഹരജി നല്കരുതെന്നു കോടതിക്കു പറയാനാകില്ല. രാഷ്ട്രീയക്കാരുടെ സ്വാര്ഥതാല്പര്യങ്ങള്ക്കായി കോടതിയെ ഉപയോഗിക്കുന്നതില്‍ അതീവജാഗ്രത വേണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."