HOME
DETAILS
MAL
പിണറായി സര്‍ക്കാറില്‍ ആര്‍എസ്എസിനോട് മമത പുലര്‍ത്തുന്നവര്‍ ഉണ്ടെന്ന് ആന്റണി
backup
October 26 2017 | 11:10 AM
കൊച്ചി: കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപിയെ വളര്‍ത്തുകയാണ് സിപിഎം ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ആര്‍എസ്എസ് നേതാക്കള്‍ കേരളത്തില്‍ വിദ്വേഷ പ്രസംഗം നടത്തുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാറിന് വാചകമടി മാത്രമേയുള്ളു എന്നും ആന്റണി കുറ്റപ്പെടുത്തി.
എന്തുചെയ്താലും കേരളസര്‍ക്കാര്‍ ചെറിയ കേസ് മാത്രമേ എടുക്കൂ എന്നു ബോധ്യമുള്ളതു കൊണ്ടാണ് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ഇവിടെ പ്രകോപനകരമായ പ്രസംഗം നടത്തുന്നത്. സര്‍ക്കാറില്‍ ആര്‍എസ്എസിനോടും ബിജെപിയോടും രഹസ്യമായി മമത പുലര്‍ത്തുന്ന ശക്തികള്‍ ഉണ്ട്.
സംസ്ഥാനത്ത് ബിജെപിയെ മുഖ്യ പ്രതിപക്ഷമാക്കാമെന്ന സന്ദേശമാണ് കേരളത്തിലെ സിപിഎം പ്രധാനമന്ത്രിക്ക് നല്‍കുന്നതെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."