'ദി ചാലഞ്ച്' ആംപ് സ് ക്വിസ് മത്സരം ജുബൈലില്‍ നവംബര്‍ പത്തിന്
ദമാം: സഊദിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം നവംബര്‍ പത്തിന് ജുബൈലില്‍ നടക്കുമെന്നും സംഘാടകരായ അസോസിയേഷന്‍ ഓഫ് മലയാളി പ്രഫഷണല്‍സ് ഇന്‍ സഊദി അറേബ്യാ (ആംപ് സ്) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജുബൈല്‍ ബീച്ച് ക്യാംപില്‍ 'ദി ചാലഞ്ച്' എന്ന പേരില്‍ അരങ്ങേറുന്ന സഊദിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ ക്വിസ് മത്സരത്തില്‍ അറുനൂറോളം വിദ്യാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ സ്‌കൂളുകളില്‍ എട്ടു മുതല്‍ പന്ത്രണ്ടു വരെ കഌസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം. ഈ മാസം 31 വരെയാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കും. നവംബര്‍ പത്തിന് ഉച്ചക്കു നടക്കുന്ന എഴുത്ത് പരീക്ഷയില്‍ തിരഞ്ഞെടുക്കുന്ന എട്ടു ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. വിജയികള്‍ക്ക് ട്രോഫിയും മറ്റു അംഗീകാര സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.
ക്വിസ് മത്സരത്തിന്റെ ലോഗോ പ്രകാശനം ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: സയ്യിദ് ഹമീദ് നിര്‍വ്വഹിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന വിലാസത്തിലോ 0541163432 , 0503338754 നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ആംപ്‌സ് പ്രസിഡന്റ് മുരളി കൃഷ്ണന്‍, ഇവന്റ് ചെയര്‍മാന്‍ സുബൈര്‍ നടുത്തോടി മണ്ണില്‍, സുരേഷ് കുമാര്‍ കളത്തില്‍, ഡോ. സയ്യിദ് ഹമീദ്, ആണിത് കുമാര്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."