HOME
DETAILS
MAL
'ജില്ലാ മെഡിക്കല്‍ ഓഫിസ് മാറ്റാനുള്ള നീക്കം പ്രതിരോധിക്കും'
backup
October 26 2017 | 18:10 PM
മാനന്തവാടി: ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന മാനന്തവാടിയില്‍ നിന്നു ജില്ലാ മെഡിക്കല്‍ ഓഫിസ് മാറ്റാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആദിവാസികളടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കും പൊതുവിഭാഗങ്ങള്‍ക്കും ചികിത്സാ സൗകര്യം നിഷേധിക്കുന്ന നടപടിയാണിത്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മുന്‍പ് എം.എല്‍.എ നല്കിയ ഉറപ്പ് പാലിക്കണം. വയനാട് ജില്ലാരൂപീകരണത്തിന് ശേഷം മാനന്തവാടിക്ക് ലഭിച്ച ഏക ജില്ലാ ഓഫിസ് ഉദ്യോഗസ്ഥ താല്പര്യത്തിന് വഴങ്ങി നഷ്ട്ടമായാല്‍ സി.പി.എം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സലീം കേളോത്ത്, ടി.കെ യുനുസലി, ഹുസൈന് കുഴിനിലം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."