ബിസാക്ട് സെമിനാറുകള്‍ ശ്രദ്ധേയമാകുന്നു
മലപ്പുറം: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ അനന്ത സാധ്യതകള്‍ പരിചയപ്പെടുത്തി ബിസാക്ട് സംഘടിപ്പിക്കുന്ന ' ങമസല ്യീൗൃ യൗശെില ൈീിഹശില' എന്ന പേരിലുള്ള ഫ്രീ സെമിനാറുകള്‍ ശ്രദ്ധേയമാകുന്നു.
വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ബിസിനസ് തുടങ്ങാനും വന്‍ വിജയവുമാക്കാനുള്ള എല്ലാ വഴികളും സെമിനാറില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര രംഗത്ത് ഏറെ ലാഭകരമായി നടന്ന് കൊണ്ടിരിക്കുന്ന അഫിലിയേറ്റ് ബിസിനസ്, ഇ കൊമേഴ്‌സ്, സോഷ്യല്‍ മീഡിയ, ടഋഛ,കആഇ തുടങ്ങിയവ വിശദമായി ചര്‍ച്ച ചെയ്യുന്ന സെഷനുകള്‍ നിലവിലെ ബിസിനസുകാര്‍ക്കും ബിസിനസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നവയാണ്.
സെമിനാറുകള്‍ക്ക് ശേഷം ബിസിനസ് തുടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ബിസാക്ട് ഓഫര്‍ ചെയ്യുന്നു. ഇന്റര്‍നെറ്റ് ബിസിനസ് രംഗത്ത് പ്രാവീണ്യം നേടിയ ഇന്റര്‍നെറ്റ് ബിസിനസ് കണ്‍സള്‍ട്ടന്റുമാരോടുള്ള പേഴ്‌സണല്‍ കണ്‍സള്‍ട്ടിങും സെമിനാറിന്റെ പ്രത്യേകതകളാണ്.
മലപ്പുറം ജില്ലയിലെ അവസാനഘട്ട സെമിനാര്‍ ഇന്ന് ഉച്ചക്ക് 2.30 മുതല്‍ 5.30 വരെ എടപ്പാളിലെ ഹോട്ടല്‍ ഭരണിയില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യം.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9995209090,9847599576,9947211224.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."