കൗതുക കാഴ്ചയായി സര്‍പ്പശലഭം
അരീക്കോട്: ലോകത്തിലെ വലിയ നിശാശലഭങ്ങളില്‍ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ സര്‍പ്പശലഭം കാഴ്ച്ചക്കാരില്‍ കൗതുകമാകുന്നു. കാവനൂര്‍ എലിയാപറമ്പ് പനോളി ശിഹാബിന്റെ വീട്ടുമുറ്റത്താണ് നിബിഡ വനപ്രദേശങ്ങളില്‍ കാണുന്ന സര്‍പ്പ ശലഭത്തെ കണ്ടെത്തിയത്. ചിറകുകളുടെ വിസ്താരത്തതാല്‍ ഇതാണ് ലോകത്തെ ഏറ്റവും വലിയ നിശാശലഭം എന്നു കരുതുന്നു. എന്നാല്‍ സമീപകാലപഠനങ്ങള്‍ പ്രകാരം ന്യൂ ഗിനിയിലെയും വടക്കേ ആസ്‌ത്രേലിയയിലെയും ഹെര്‍ക്കുലീസ് നിശാശലഭം ഇതിനേക്കാള്‍ വലിയതാണെന്ന് പറയപ്പെടുന്നുണ്ട്.
ഇരു ചിറകുകളും വിടര്‍ത്തുമ്പോള്‍ 240 മില്ലീമീറ്റര്‍ നീളമുണ്ട്. ചുവപ്പ്പ്പ് കലര്‍ന്ന തവിട്ടുനിറമാണ് ഇവക്ക്. മുന്‍ചിറകുകളില്‍ പാമ്പിന്റെ കണ്ണുകള്‍ പോലെ കറുത്ത പൊട്ടുകളുണ്ട്. ഇത് ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഉപകരിക്കുന്നു. മുന്‍ പിന്‍ ചിറകുകളില്‍ വെളുത്ത നിറത്തില്‍ ത്രികോണ അടയാളങ്ങളുണ്ട്. പട്ടുനൂലിന് വേണ്ടി ഇന്ത്യയില്‍ ചിലയിടങ്ങളില്‍ അറ്റ്‌ലസ് ശലഭങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."