യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ ഭാവന ഒന്നുമല്ലാതാകുന്നു: കെ.ഇ.എന്‍
കോഴിക്കോട്: യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ ഭാവന ഒന്നുമല്ലാതാകുന്ന കാലഘട്ടമാണിതെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. ഡോ. ടി.പി നാസറിന്റെ കഥാസമാഹാരമായ 'കഥയുടെ ഉടമസ്ഥാവകാശം' പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയെക്കുറിച്ച് ഭാവനപോലും നടത്താനാകാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിന് പരുക്കേല്‍പ്പിക്കുന്ന പരാമര്‍ശങ്ങളോടു പൊരുതി നില്ക്കുന്ന അവസ്ഥയാണ് സമൂഹത്തിലുള്ളത്. കഥ തന്നെ സ്വയം സംവാദമായി മാറുകയാണ്. എഴുത്തധികാരത്തിന്റെ അന്ത്യമാണ് ഇന്നു നിലനില്‍ക്കുന്നത്. എന്തും സ്വത്തായി കാണുന്നതു പ്രലോഭനങ്ങളെ കാണുന്ന അവസ്ഥയാണ്. പൊതുവായ അന്തരീക്ഷത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത ഭീതിയാണു നിലനില്‍ക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ഗാത്മകത അനിവാര്യമാണെന്നും കെ.ഇ.എന്‍ ചൂണ്ടിക്കാട്ടി.
പി.കെ പാറക്കടവ് അധ്യക്ഷനായി. യു.കെ കുമാരന് പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഡോ. ഖദീജ മുംതാസ് ഏറ്റുവാങ്ങി. ഡോ. പി.കെ പോക്കര് മുഖ്യാതിഥിയായിരുന്നു. പൂനൂര് കെ. കരുണാകരന്, ഡോ. മൂഞ്ഞിനാട് പത്മകുമാര്‍, ഡോ. എന്‍.എം സണ്ണി, കുഞ്ഞിക്കണ്ണന് വാണിമേല്‍, ഡോ. കെ.വി തോമസ്, എ.പി കുഞ്ഞാമു, വിജയന് കോടഞ്ചേരി, കെ.വി സക്കീര്‍ ഹുസൈന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."