HOME
DETAILS

ബി.ജെ.പിയുടെ ജനരക്ഷാ യാത്ര രാഷ്ട്രീയ ദുരന്തനാടകം: കോടിയേരി

  
backup
October 26 2017 | 21:10 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d


കോഴിക്കോട്: ഉത്തരേന്ത്യന്‍ ഗോസായിമാരെ ഇറക്കി ബി.ജെ.പി കേരളത്തില്‍ നടത്തിയ ജനരക്ഷാ യാത്ര രാഷ്ട്രീയ ദുരന്തനാടകമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് വടക്കന്‍മേഖലാ ജനജാഗ്രതാ യാത്രക്ക് കോഴിക്കോട് മുതലക്കുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. അയോധ്യയില്‍ അദ്വാനി നടത്തിയ രഥയാത്രയെ അനുസ്മരിക്കുന്ന തരത്തിലുള്ള യാത്ര നടത്താനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ അതൊന്നും ഇവിടെ വിലപ്പോയില്ലെന്നും കോടിയേരി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ ഗോരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഇവിടെ ജനരക്ഷയാണ്. യു.പിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ വായു കിട്ടാതെ മരിച്ചുവീണിട്ടും ഓക്‌സിജന്‍ കമ്പനിക്ക് പണം കൊടുക്കാതെ ഗോശാലകള്‍ നിര്‍മിക്കാന്‍ കോടികളാണ് ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഇടത്തോ, സാമൂഹികക്ഷേമ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലോ ജനരക്ഷ നടത്തേണ്ടതെന്ന് ബി.ജെ.പി ആത്മപരിശോധന നടത്തണം. പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും, മറ്റു പ്രശ്‌നങ്ങള്‍ മറയാക്കി ദലിതരെയും കര്‍ഷകരെയും ദ്രോഹിക്കുന്നവര്‍ എന്തു ജനരക്ഷയാണ് ചര്‍ച്ച ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ നാട്ടിലൂടെ അമിത്ഷാ നടക്കാതിരുന്നതിന്റെ കാരണമെന്താണെന്ന് ബി.ജെ.പിക്കാര്‍ വ്യക്തമാക്കണം. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തെ സമാപന വേദിയിലെത്തിയെങ്കിലും ഹിന്ദി പ്രസംഗവും മലയാളത്തിലേക്കുള്ള തര്‍ജമയും മനസിലാകാതെ സദസിലെ തമിഴര്‍ അന്തംവിടുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. 15 ദിവസം കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ യാത്ര മല എലിയെ പ്രസവിച്ച പോലെയായി. കേരളത്തില്‍ ആര്‍.എസ്.എസാണ് ചുവപ്പു ഭീകരതയുണ്ടാക്കുന്നതെന്നും ജിഹാദികളുടെ നാടാണ് കേരളമെന്നതിന് തെളിവുണ്ടോയെന്നും കോടിയേരി ചോദിച്ചു.
സി.പി.എമ്മുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രഖ്യാപിച്ചവര്‍ ഇതു കേരളമാണെന്ന് ഓര്‍ക്കണമെന്നും കണ്ണിന്റെ പിരികത്തിനടുത്ത് വരുമ്പോള്‍ തന്നെ വിവരമറിയുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കേരളത്തെ കലാപ സംസ്ഥാനമാക്കി എല്‍.ഡി.എഫ് സര്‍ക്കാരിനെ താഴെ ഇറക്കാനാണ് മറ്റൊരു നീക്കമുള്ളത്. നിലവില്‍ ബി.ജെ.പിക്ക് മരുന്നിന് തൊട്ടുകൂട്ടാനെന്ന പോലെയുള്ള ഒ. രാജഗോപാല്‍ എന്ന ഒരു എം.എല്‍.എയാണുള്ളത്. സംസ്ഥാന ഭരണം പിരിച്ചു വിട്ടാല്‍ 'ഒ' എന്നത് പൂജ്യമായി മാറും. ഭീഷണിപ്പെടുത്തിയും അരാജകത്വം സൃഷ്ടിച്ചും ഭരണത്തെ താഴെയിറക്കാനുള്ള ഇടപെടല്‍ വിലപ്പോകില്ലെന്നും ഇത്തരം നീക്കങ്ങള്‍ മതേതര നിലപാട് സ്വീകരിച്ച് പ്രതിരോധിക്കുമെന്നും കോടിയേരി സൂചിപ്പിച്ചു. സോളാര്‍ കേസില്‍ കോണ്‍ഗ്രസിന് സൂര്യാഘാതമേറ്റെന്നും ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള 'പടയൊരു'ക്കമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജാഥാംഗങ്ങളായ സത്യന്‍ മൊകേരി, പി.കെ രാജന്‍, പി.എം ജോയ്, സ്‌കറിയ തോമസ്, എം.എല്‍.എമാരായ എ.കെ ശശീന്ദ്രന്‍, വി.കെ.സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, സി.കെ നാണു, എളമരം കരീം, പി. മോഹനന്‍, ടി.വി ബാലന്‍, എ.പി അബ്ദുല്‍ വഹാബ്, എം.പി സൂര്യനാരാണന്‍, ടി.പി ദാസന്‍, എം.കെ പ്രേംനാഥ്, മുക്കം മുഹമ്മദ്, സി.പി മുസഫര്‍ അഹമ്മദ് സംബന്ധിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago