നോര്‍ക്ക കണ്‍സല്‍ട്ടന്റ് പദവി ആരോപണം അടിസ്ഥാന രഹിതമെന്ന്
ദമാം: നോര്‍ക്ക കണ്‍സള്‍ട്ടന്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അന്നത്തെ കേരള സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയതാണ് ഈ പദവിയെന്നും നോര്‍ക്ക സഊദി കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് പറഞ്ഞു. നോര്‍ക്ക കണ്‍സല്‍ട്ടന്റ് പദവി എന്നത് ആധികാരികമല്ലെന്നും കെട്ടിച്ചമച്ച വ്യാജ പദവിയാണെന്നും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബിഡ് അംഗം ജോര്‍ജ് വര്‍ഗീസ് കഴിഞ്ഞ ദിവസം ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരോ നോര്‍ക്കയോ ഇത്തരം ഒരു പദവി ആര്‍ക്കും നല്‍കാന്‍ ഒരു കാലത്തും തീരുമാനിച്ചിട്ടില്ല. ഇതേ കുറിച്ച് ഒരു ഉത്തരവും നിലവിലില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാല്‍ ഈ പദവിയെ കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിട്ടുള്ള അജ്ഞതയാണ് ഇത്തരം ബാലിശമായ പ്രസ്താവന ഇറക്കാന്‍ പ്രേരിപ്പിച്ചതെന്ന് സഊദി നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് സുപ്രഭാതത്തോട് പറഞ്ഞു. അന്നത്തെ സര്‍ക്കാര്‍ കേരളത്തിലെ നോര്‍ക്ക ഭവന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് എനിക്ക് ഈ പദവി നല്‍കിയത്. അന്നത്തെ മുഖ്യ മന്ത്രിയും ഉന്നതരും ഇതിനു സാക്ഷികളാണ്. നിയമനവുമായി ബന്ധപ്പെട്ടു എനിക്ക് നല്‍കിയ അപ്പോയിന്റ് മെന്റ് ഓര്‍ഡര്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും.
കേരളത്തിലെ നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഇവിടെ വരുമ്പോഴൊക്കെ കാര്യങ്ങള്‍ ചെതിരുന്നത് താനാണ്. അന്നൊന്നും ഇല്ലാത്ത ആരോപണങ്ങള്‍ ആറു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഉന്നയിക്കുന്നത് സംശയം ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ സര്‍ക്കാര്‍ എനിക്ക് ബത്തയായി പതിനായിരം രൂപ അനുവദിച്ചു തന്നെകിലും ആറു വര്‍ഷമായി ഞാന്‍ അത് കൈപറ്റിയിട്ടില്ല.
തികഞ്ഞ ആത്മ വിശ്വാസത്തോടെയും ചാരിതാര്‍ഥ്യത്തോടെയുമാണ് ഈ ജോലി ഏറ്റെടുത്ത് നടത്തുന്നതെന്ന്. ആരോപണക്കാര്‍ക്ക് രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."