HOME
DETAILS

യമന്‍ പ്രതിസന്ധി: അറബ് സഖ്യസേന അടിയന്തര യോഗം റിയാദില്‍ ചേര്‍ന്നു

  
backup
October 29, 2017 | 6:00 PM

yemen-issue-arab-riyadh-meeting


റിയാദ്: യമനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അറബ് സഖ്യസേനയിലെ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെ സുപ്രധാന യോഗം റിയാദില്‍ ചേര്‍ന്നു. യമനിലെ നിലവിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളും തരണം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സുപ്രധാനയോഗം റിയാദില്‍ വിളിച്ചു ചേര്‍ത്തത്. യമനില്‍ നടന്നു കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമടക്കം വിവിധ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സഖ്യസേനയുടെ ലക്ഷ്യ സാക്ഷാത്കാരത്തിന് വേണ്ട നടപടിക്രമങ്ങള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
    
യമനിലെ സമാധാന പുനഃസ്ഥാപനത്തിനായി ഏതറ്റം വരെ നീങ്ങാനും സഖ്യരാജ്യങ്ങള്‍ കരട് രേഖ തയ്യാറാക്കിയിട്ടുണ്ട്. യമന്‍ ജനതക്കും ഔദ്യോഗിക സര്‍ക്കാരിനും ആവശ്യമായ സംരക്ഷണം നല്‍കുന്നതില്‍സഖ്യസേനയുടെ മുഴുവന്‍ സഹായവും ഇനിയും തുടരാനാണ് തീരുമാനം. അതേസമയം, യമനില്‍ സഹായം ചെയ്യുന്നതില്‍ സഖ്യരാജ്യങ്ങളെ തടയുന്നത് ഇറാനാണെന്നു സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ യോഗത്തല്‍ ആവര്‍ത്തിച്ചു. ഇതിനു പുറമെ യമനിലെ വിവിധ വിഭാഗങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും ഊര്‍ജ്ജവും നല്‍കുന്നതും ഇറാനാണ്. യമനിലേക്ക് ആയുധങ്ങള്‍ കടത്തുന്നതും വിമതര്‍ക്ക് വിതരണം ചെയ്യുന്നതും ഇറാനാണ്. സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇറാന്‍ യമനില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  10 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  10 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  10 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  10 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  10 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  10 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  10 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  10 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  10 days ago