ഭാരതത്തിന്റെ ഭരണരീതി ലോകത്തിന് മാതൃക: പി.ബി അബ്ദുറസാഖ് എം.എല്‍.എ
പെര്‍ള: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത ഉയത്തിപിടിക്കാനും ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥി സമൂഹത്തെ ജനാധിപത്യ ആശയങ്ങള്‍ കൊണ്ട് സമുദ്ധരിച്ചെടുക്കാനും കഴിയണമെന്നും പരസ്പരം സ്‌നേഹവും വിശ്വാസവും ബഹുമാനം കൊണ്ട് ആര്‍ജിച്ചെടുത്ത നമ്മുടെ ഭരണരീതി ലോകത്തിന് മാതൃകയാണെന്നും പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലിമെന്ററി അഫയേഴ്‌സും ഷേണി ശ്രീ ശാരദാംബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെന്നെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ബഹുസ്വരതയും മതേതര ആശയങ്ങള്‍ ജനാതിപത്യത്തിന്റെ കരുത്തായി നിലനില്‍ക്കുന്നു. അധികാരങ്ങളുടെ ധ്രുവീകരണം ജങ്ങള്‍ക്കുള്ള പരമാധികാരം നിഷേധിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ മാനേജര്‍ ജെ.എസ് സോമശേഖരന്‍ അധ്യക്ഷനായി. കാസര്‍കോട് പ്രസ് ക്ലബ് മുന്‍പ്രസിഡന്റ് സണ്ണി ജോസഫ്, പഞ്ചായത്ത് മെംബര്‍ എം. പുഷ്പ, പ്രിന്‍സിപ്പല്‍ പി. ഗണപതി രമണ, വൈ ശാരദ, റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ രവീന്ദ്രനാഥ് നായക്, പി.ടി.എ പ്രസിഡന്റ് അബൂബക്കര്‍ പെരുദ്ധന, അധ്യാപകന്‍ ശാസ്ത കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."