ഐ.എസ് ബന്ധം: പ്രതികളുടെ കസ്റ്റഡി ഹരജി ഇന്ന് പരിഗണിക്കും
തലശ്ശേരി: ഭീകര സംഘടനയായ ഐ.എസ് ബന്ധം ആരോപിച്ച് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലിസ് നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും.
തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക.
ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യസൂത്രധാരന്‍ തലശ്ശേരി സ്വദേശി താലിബാന്‍ ഹംസയടക്കം അറസ്റ്റിലായ അഞ്ച് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് പൊലിസ് ഹരജി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ ഇന്നലെ നല്‍കിയ ഹരജി കോടതി ഫയില്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പരിഗണിക്കുന്നതിനായി മാറ്റി.
ബിരിയാണി ഹംസ എന്ന താലിബാന്‍ ഹംസ(57) തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തെ കെ.മനാഫ്(45), മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയില്‍ മിഥ്‌ലാജ്(26),ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി അബ്ദുല്‍ റസാഖ്(34),മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം.വി റാഷിദ്(24)എന്നിവരെയാണ് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം നവംബര്‍ 25 വരെ റിമാന്‍ഡ് ചെയ്തതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."