HOME
DETAILS

മഹാകവി കുട്ടമത്തിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം ഇന്ന്

  
backup
October 30 2017 | 20:10 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%95%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%ae

ഉത്തര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലും ദേശീയ പ്രസ്ഥാനത്തിലും അതുല്യ പ്രഭാവനായ മഹാകവി കുട്ടമത്തിന്റെ സമ്പൂര്‍ണ കൃതികള്‍, ഈ ലേഖകന്‍ സമ്പാദനം ചെയ്തതും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതുമായ കവിതകളും നാടകങ്ങളുമടങ്ങിയ ഗ്രന്ഥം ഇന്ന് ചെറുവത്തൂരിലെ പൂമാലാ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നു. 

ദേശീയ പ്രസ്ഥാനത്തിന് ആക്കം കൂട്ടിയ അനേകം കവിതകളും കൊളോണിയല്‍ ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും ചിത്രണം ചെയ്ത ബാലഗോപാലന്‍ നാടകവും അതുപോലുള്ള മറ്റനേകം നാടകങ്ങളും ഒരു വലിയ കാവ്യസംസ്‌കാരത്തെ മലയാളത്തിന് സംഭാവന ചെയ്തു.
പ്രശസ്ത സാഹിത്യ സാംസ്‌കാരിക കുടുംബവും സുകുമാര്‍ അഴീക്കോട് ഡീംഡ് യൂനിവേഴ്‌സിറ്റി എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ചെറുവത്തൂര്‍ ഗ്രാമത്തിലെ കുട്ടമത്ത് കുന്നിയൂര്‍ കൂട്ടുകുടുംബത്തില്‍ ആയിരുന്നു. ഈ മഹാകവിയുടെ മുന്‍ഗാമികളും സംസ്‌കൃത മലയാള സാഹിത്യശാഖകളില്‍ വലിയ സംഭാവനകള്‍ ചെയ്തിരുന്നു. അമൃതരശ്മി എന്ന പേരില്‍ പത്ത് ഭാഗങ്ങളായി കവിയുടെ കൃതികള്‍ 1930കളിലും 1940കളിലും പ്രസിദ്ധീകരിച്ചിരുന്നു. അവ പില്‍ക്കാലത്ത് സി.പി ശ്രീധരന്‍ സംശോധനം ചെയ്ത് കേരള സാഹിത്യ അക്കാദമി 1983ല്‍ തെരഞ്ഞെടുത്ത കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുതിയ പ്രസിദ്ധീകരണം കിട്ടാവുന്ന കൃതികളുടെ സമാഹരണമാണ്.
ജാതിവ്യവസ്ഥയ്ക്കും ഫ്യൂഡലിസത്തിന്റെ ആശയങ്ങള്‍ക്കും വര്‍ഗീയ ചിന്തകള്‍ക്കും എതിരായ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ ഈ കവി തന്റെ കൃതികളില്‍ നല്‍കിയിരുന്നു. കേളപ്പജിയുടെ പ്രശസ്തമായ ഒരു കഥ ചിത്രാന്തരങ്ങള്‍ എന്ന പേരില്‍ കവി നാടകമാക്കിയിരുന്നു.
സംസ്‌കൃത ഭാഷയില്‍ കേരളത്തില്‍നിന്ന് റൊമാന്റിക് പ്രസ്ഥാനത്തിന്റെ ശ്രദ്ധേയമായ 'കാമിനീകടാക്ഷം' എന്ന കവിത കവി രചിക്കുകയുണ്ടായി. കവി ശ്രീരാമകൃഷ്ണ വിവേകാനന്ദ പ്രസ്ഥാനങ്ങളുടെയും വലിയ വക്താവായിരുന്നു..
കവിയുടെ ജന്മശതാബ്ദി 1980ല്‍ നീലേശ്വരം മഹാരാജാ ഹൈസ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലമായിരുന്നു. ഇന്ന് സമ്പൂര്‍ണ കൃതികളുടെ പ്രകാശനം ഈ ഗ്രാമം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചു ഒരുത്സവമാക്കി ആഘോഷിക്കുമ്പോള്‍ അത് 70 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ സമുചിതമായ അനുസ്മരണവുമായിത്തീരുന്നു.
തന്റെ അന്ത്യദിനത്തില്‍ ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും ഇസ്‌ലാമിക പള്ളിയിലും ഒരുപോലെ ആരാധനയും അന്നദാനവും നടത്തുവാന്‍ നിര്‍ദേശിച്ചിരുന്നുവെന്നറിയുമ്പോള്‍ സര്‍വമത സാഹോദര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ഒരു വലിയ പ്രതീകവും വക്താവുമായിരുന്നു കവിയെന്ന് കാണാം. 'മുന്നോട്ടുപോകനാം മുന്നോട്ട് പോകനാം, മുന്നോട്ടുപോകനാം സോദരരേ നിര്‍ഭയം' എന്ന കവിയുടെ ആഹ്വാനം അന്നത്തെ പുരോഗമന ശക്തികളോടുള്ള ആഹ്വാനം കൂടിയായിരുന്നു.
'ഉണരുകശക്തി, ഉണരുക ശക്തി
പുണരുക നവയുവജനങ്ങളെ'
ഒരു കാലഘട്ടത്തിന്റെ ഈ പ്രബോധനം ഇന്നും പ്രസക്തിയുള്‍ക്കൊള്ളുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago