പദ്ധതി ആസൂത്രണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തണം: മുഖ്യമന്ത്രി
പയ്യന്നൂര്‍: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തില്‍ സജീവമായ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ആസൂത്രണവും നിര്‍വഹണവും ഉദ്യോഗസ്ഥതലത്തില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയുണ്ടാവരുത്. കേന്ദ്രം പഞ്ചവല്‍സര പദ്ധതി ഉപേക്ഷിച്ചെങ്കിലും കേരളം പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നിര്‍വഹണം യാഥാര്‍ഥ്യമാക്കി ലോകത്തെ അല്‍ഭുതപ്പെടുത്തിയവരാണ് നാം. കാലഘട്ടത്തിനനുസരിച്ച മാറ്റം ജനകീയാസൂത്രണത്തിലും ഉണ്ടാവണം. നവകേരള സൃഷ്ടിക്ക് ഉതകും വിധമുള്ള പദ്ധതികളാണാവശ്യം. നവകേരളത്തിന് ജനകീയാസൂത്രണം എന്നതായിരിക്കണം പുതിയ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി.
കെ.കെ രാഗേഷ് എം.പി, ടി.വി രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കേരള ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ കെ. രാമചന്ദ്രന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."