HOME
DETAILS

ഈ പടയൊരുക്കത്തില്‍ ഞങ്ങള്‍ ഒരിഞ്ച് പോലും പിന്നോട്ടില്ല

  
backup
October 30 2017 | 20:10 PM

ramesh-chennithala-manasu-thurannu

കേരളത്തിലെ ജനങ്ങള്‍ രണ്ടണ്ടു സര്‍ക്കാരുകളുടെ കൊടിയ വഞ്ചനക്ക് വിധേയരായിക്കൊണ്ടണ്ടിരിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഭരണംകൈയാളുന്ന ബി.ജെ.പി സര്‍ക്കാരും പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരും കേരളത്തിലെ ജനങ്ങളെ നിത്യ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടണ്ടിരിക്കുകയാണ്.

 

അഛാദിന്‍ വരുമെന്ന് പ്രലോഭിപ്പിച്ചാണ് മോദി നമ്മളെ വഞ്ചിച്ചതെങ്കില്‍ എല്ലാം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പിണറായി നമ്മളെ പറ്റിച്ചത്. നോട്ടു നിരോധനവും ജി.എസ്.ടിയും മുതല്‍ ഇന്ധന വില വര്‍ധന വരെയുള്ള ആഘാതങ്ങള്‍ കൊണ്ട് മോദി നമ്മുടെ നട്ടെല്ല് തകര്‍ത്തപ്പോള്‍ ഒന്നും ചെയ്യാതെ കൈകെട്ടി നിന്ന് പിണറായി മോദി സംഘത്തിന് നിശബ്ദ പിന്തുണ നല്‍കുകയായിരുന്നു. മോദി വറചട്ടിയെങ്കില്‍ പിണറായി എരിതീയാണ്. ഇതില്‍ ഏതില്‍ വീണാലും പൊള്ളും. എല്ലാ അര്‍ഥത്തിലും ജനങ്ങളെ പൊള്ളിക്കുകയാണ് ഈ രണ്ടണ്ടു സര്‍ക്കാരുകളും.


നവംബര്‍ 1 മുതല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ നയിക്കുന്ന പടയൊരുക്കം എന്ന പ്രതിഷേധ യാത്ര എന്തുകൊണ്ടണ്ട് പ്രസക്തമാകുന്നുവെന്നാണ് മുകളില്‍ ചൂണ്ടണ്ടിക്കാണിച്ചത്. രണ്ടണ്ട് ഭരണകൂടങ്ങള്‍, ഒന്ന് കേന്ദ്രത്തിലും മറ്റൊന്ന് സംസ്ഥാനത്തും ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടണ്ട് മുന്നോട്ട് പോവുകയാണ്. ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നവര്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളാണ്. അവര്‍ക്ക് എതിരെയുള്ള പടയൊരുക്കം അതുകൊണ്ടു തന്നെ കാലഘട്ടത്തിന്റെ അനിവാര്യതയാവുകയാണ്.


നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മൂന്നര വര്‍ഷമായി. പശുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും ഗുണമില്ലാത്ത സര്‍ക്കാര്‍ എന്നാണ് പഴയകാല ബി.ജെ.പി നേതാക്കള്‍ പോലും ഈ സര്‍ക്കാരിനെ വിശേഷിപ്പിക്കുന്നത്. വര്‍ഗീയതയുടെയും വിഭാഗീയതയുടെയും പവര്‍ ഹൗസാണ് മോദി സര്‍ക്കാര്‍. ജനകീയ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ വര്‍ഗീയതയില്‍ അഭയംതേടുന്ന ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രതിലോമകരമായ സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. നോട്ട് നിരോധനം പോലെ ആന മണ്ടണ്ടത്തരങ്ങള്‍ കാണിക്കുകയും അതിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് ജനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍നിന്ന് ഒളിച്ചോടാന്‍ താജ്മഹല്‍ പൊളിക്കണമെന്ന് വര്‍ഗീയ ഭ്രാന്തന്‍മാരായ സ്വന്തം അനുയായികളെക്കുറിച്ച് പറയിച്ച് വിവാദമാക്കുകയും ചെയ്യുന്ന ഒരു തരം ചെപ്പടി വിദ്യയാണ് മോദിയും സംഘവും പ്രയോഗിക്കുന്നത്.


നോട്ട് നിരോധനം എന്ന വിവരക്കേടും അവധാനതയില്ലാതെ ജി.എസ്.ടി നടപ്പാക്കലും ചേര്‍ന്നപ്പോള്‍ ഇന്ത്യയിലെ എഴുപത് ശതമാനം പേര്‍ക്ക് നിത്യവൃത്തി നല്‍കുന്ന അസംഘടിത മേഖല ആകെ തകര്‍ന്നു. വിലക്കയറ്റം രൂക്ഷമായി. അതോടൊപ്പം അടിക്കടിയുള്ള ഇന്ധന വില വര്‍ധനവ് കൂടിയായപ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയാകെ സ്തംഭനാവസ്ഥയിലായി. കോര്‍പറേറ്റുകള്‍ മാത്രം തടിച്ചു കൊഴുക്കുകയും കോടിക്കണക്കായ സാധാരണക്കാര്‍ അക്ഷരാര്‍ഥത്തില്‍ വഴിയാധാരമാവുകയും ചെയ്തു. ബീഫിന്റെ പേരില്‍ നിരപരാധികളെ തല്ലിക്കൊല്ലുന്നതിലും കോടികള്‍ എറിഞ്ഞ് കൃത്രിമമായ രാഷ്ട്രീയ വിജയങ്ങള്‍ സൃഷ്ടിക്കുന്നതിലും മാത്രം വിജയിച്ച സര്‍ക്കാരാണ് മോദി സര്‍ക്കാര്‍.


കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് പതിനേഴ് മാസമായി. ഇതിനിടെ രണ്ടു മന്ത്രിമാര്‍ രാജിവച്ചു. മൂന്നാമന്‍ പുറത്തേക്കുള്ള വാതില്‍പ്പടിയിലാണ്. ഒന്നും ശരിയാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഓരോ ദിവസവും കുറ്റസമ്മതം നടത്തുകയാണ് സര്‍ക്കാര്‍. അധികാരമേറ്റെടുത്ത ആദ്യ ദിവസങ്ങളില്‍ 'ദിപ്പ ശരിയാക്കിത്തരാം' എന്ന് കുതിരവട്ടം പപ്പു സ്‌റ്റൈലിലായിരുന്നു പിണറായി വിജയന്‍.


ഓരോ ഫയലിലും ഓരോ ജീവിതങ്ങള്‍ ഉറങ്ങുകയാണെന്നൊക്കെ പറഞ്ഞ് ഗീര്‍വാണം മുഴക്കി. പക്ഷേ, പതിനേഴ് മാസം കഴിഞ്ഞിട്ടും ഫയലിലെ ജീവിതങ്ങള്‍ ഉറങ്ങിയെഴുന്നേറ്റിട്ടില്ല. സമ്പൂര്‍ണമായ ഭരണ സ്തംഭനമാണ് എവിടെയും ദൃശ്യമാകുന്നത്. ഭരണത്തിന്റെ തുടക്കം മുതലെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം ഭരണചക്രത്തിന്റെ താളം തെറ്റിച്ചു. ക്രമസമാധാന നിലയാണെങ്കില്‍ പൂര്‍ണമായും തകര്‍ന്നു. ദലിത് പീഡനങ്ങളും സ്ത്രീപീഡനങ്ങളും തുടര്‍ക്കഥയായെന്ന് മാത്രമല്ല ക്രൂരമായ മാനഭംഗം ചെയ്യപ്പെട്ട പിഞ്ചുപെണ്‍കുട്ടികള്‍ക്കു പോലും ആത്മഹത്യയില്‍ അഭയം തേടേണ്ടണ്ടി വന്നു. പൊലിസ് എന്നത് സി.പി.എം നേതൃത്വത്തിന്റെ ഇച്ഛക്കൊത്ത് ചലിക്കുന്ന ഉപകരണം മാത്രമായി. പൊലിസ് പിടിക്കുന്നവരൊക്കെ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.
വിനായകന്‍ എന്ന തൃശൂരിലെ ദലിത് ചെറുപ്പക്കാരന്‍ തന്നെ ഉദാഹരണം. കണ്ണൂര്‍ ജില്ലയിലെ കുട്ടിമാക്കൂലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടണ്ട് ദലിത് സഹോദരിമാരെ അര്‍ധരാത്രി കൈക്കുഞ്ഞോടെ ജയിലില്‍ അടച്ചുവെന്ന് മാത്രമല്ല, സി.പി.എം നേതാക്കളുടെ അപമാനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മയെ റോഡിലിട്ട് വലിച്ചിഴച്ചു.


സ്വകാര്യ മെഡിക്കല്‍ കോളജുകാര്‍ക്ക് നമ്മടെ സ്വാശ്രയ മേഖല തീറെഴുതി കൊടുത്തതിന്റെ ക്രെഡിറ്റ് ഈ സര്‍ക്കാരിന് തന്നെയാണ്. സ്വാശ്രയ മെഡിക്കല്‍ മേഖലയിലെ ഫീസ് 65000ത്തില്‍ നിന്ന് 11 ലക്ഷത്തിലെത്തിക്കാന്‍ 17 മാസം കൊണ്ടണ്ട് ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്നതാണ് ഏക നേട്ടം.
മന്ത്രിമാര്‍ക്ക് നിര്‍ബാധം അഴിമതി നടത്താന്‍ വിജിലന്‍സിനെ നോക്കുകുത്തിയാക്കി. മാസങ്ങളായി വിജലന്‍സിന് ഒരു മേധാവി പോലുമില്ല. മന്ത്രി തോമസ് ചാണ്ടണ്ടിയുടെ ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ വിജിലന്‍സിന് നല്‍കിയ കത്ത് മാസങ്ങള്‍ക്ക് ശേഷം നിയമോപദേശത്തിന് അയച്ചുകൊടുത്തെന്ന വിചിത്രമായ സംഭവമാണ് മാധ്യമങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞത്. ആരാണ് വിജിലന്‍സ് മേധാവിയെന്ന് ഹൈക്കോടതി പോലും ചോദിച്ചു. പക്ഷേ, എവിടെ ആലുമുളച്ചാലും അത് തണലാണെന്ന് കരുതുന്ന പിണറായി സംഘത്തോട് എന്ത് ചോദിച്ചിട്ടെന്ത് കാര്യം.
ഭരിക്കാന്‍ അറിയാത്ത ഒരു സര്‍ക്കാര്‍, രാഷ്ട്രീയ പകപോക്കല്‍ മുഖ്യനയമാക്കിയ സര്‍ക്കാര്‍, വിലക്കയറ്റമെന്ന മഹാ ദുരിതം പിടിച്ചുനിര്‍ത്താന്‍ ഇന്ധന വിലയിലുള്ള സര്‍ക്കാര്‍ നികുതി കുറക്കാമോ എന്നു ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കുന്ന സര്‍ക്കാര്‍, ബി.ജെ.പിയും സംഘ്പരിവാറും വര്‍ഗീയ വിദ്വേഷമിളക്കിവിട്ട് ജനങ്ങളെ വിഭജിക്കുമ്പോള്‍ കണ്ണടച്ച് പാലുകുടിക്കുന്ന സര്‍ക്കാര്‍, പൊലിസിനെ സി.പി.എമ്മിന്റെ ചട്ടുകമാക്കി മാറ്റിയ സര്‍ക്കാര്‍, ഭരണസ്തംഭനം തുടര്‍ക്കഥയാക്കിയ സര്‍ക്കാര്‍, ഈ സര്‍ക്കാരിനെതിരേയുള്ള ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കമാണ് നവംബര്‍ 1 ന് മഞ്ചേശ്വരത്ത് നിന്നു ദൃശ്യമാകുന്നത്.


ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയ രണ്ടണ്ട് സര്‍ക്കാരുകള്‍ക്കെതിരേയുള്ള പടയൊരുക്കത്തിന്റെ കാഹളധ്വനിയാണിത്. ഒരിഞ്ചു പോലും ഞങ്ങള്‍ പിന്നോട്ടില്ല, ജനങ്ങള്‍ക്കായി, ജനങ്ങളോടൊപ്പം നിന്ന് ഈ പടയൊരുക്കത്തില്‍ അണിചേരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago