നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിശ്ചയിച്ചു
തിരുവനന്തപുരം: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിരക്ക് നിശ്ചയിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബു അധ്യക്ഷനായ കമ്മിഷനാണ് ഫീസ് നിശ്ചയിച്ചത്. കോലഞ്ചേരി,അമല,പുഷ്പഗിരി, ജൂബിലി എന്നീ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പ്രവേശനത്തിന്റെ ഫീസാണ് കമ്മിഷന് നിശ്ചയിച്ചത്. 4,85,000 രൂപയാണ് നിശ്ചയിച്ച് ഫീസ്.
നേരത്തെയുള്ള ഫീസില്‍ നിന്ന് 15000 രൂപയുടെ കുറവാണുള്ളത്. അടുത്ത വര്‍ഷം 5.60 ലക്ഷമായിരിക്കും ഫീസ്. എന്‍.ആര്.ഐ സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷവും അടുത്ത വര്‍ഷം 20 ലക്ഷവുമായിരിക്കും പുതിയ ഫീസ് ഘടന. കോളജുകളുടെ വരവ്-ചിലവ് കണക്കുകള്‍ പരിശോധിച്ച ശേഷമായിരുന്നു കമ്മിഷന്റെ നടപടി.
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്നാണ് സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചു ലക്ഷം ഫീസ് ഈടാക്കാമെന്നായിരുന്നു ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള കോളജുകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."