പ്രവാസികളോട് കരുണ കാണിക്കണം
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ നിയമങ്ങള്‍ ഭരണകൂടങ്ങള്‍ നടപ്പാക്കിക്കൊïണ്ടിരിക്കുന്നതിനാല്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ആശങ്കയിലാണ്. ഏതു നിമിഷവും ജോലി നഷ്ടപ്പെടുമെന്ന ഭീതിജനകമായ അവസ്ഥയാണുള്ളത്. നാട്ടില്‍ ഇന്നു കാണുന്ന സകലപുരോഗിതയുടെയും അടിത്തറക്ക് പിന്നില്‍ ഗള്‍ഫ് സ്വാധീനം തന്നെയാണ്.
എന്നാല്‍, ഗള്‍ഫ് പണത്തിന്റെയും പ്രതാപത്തിന്റെയും നല്ലനാളുകള്‍ ഇനി കൂടുതല്‍ ഉïണ്ടാവില്ല എന്ന സൂചനയാണ് ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണ വാര്‍ത്തകളിലൂടെ മനസ്സിലാക്കേïണ്ടത്.
വര്‍ഷങ്ങളോളം കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടïി സ്വയം ജീവിക്കാന്‍ മറന്ന് വിയര്‍പ്പൊഴുക്കിയവരാണ് പ്രവാസികള്‍. സമൂഹത്തിലെ സാമ്പത്തികതയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഗള്‍ഫ് പണത്തിന്റെ സ്വാധീനം പ്രവാസികളുടെ തിരിച്ചുപോക്കിലൂടെ നഷ്ടപ്പെട്ടുകൊïണ്ടിരിക്കുന്നു എന്നത് സത്യമാണ്.
തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട് കരുണ കാണിക്കാനും നീതി പുലര്‍ത്താനും കുടുംബവും സമൂഹവും തയ്യാറാവണം. രാഷ്ട്രീയക്കാരും സംഘടനകളും ഇനിയും പ്രവാസികളെ പിഴിയാതെ നോക്കണം. ഇനിയും കണ്ണടച്ച് ഇരുട്ടാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."