വിഷന്‍ 2030: സഊദി-കൊറിയ സംയുക്ത മന്ത്രിതല സമിതി രൂപീകരിച്ചു
റിയാദ്: സഊദി ഭരണകൂടം നടപ്പിലാക്കുന്ന വിഷന്‍ 2030 നു ശക്തിയേകാനായി സഊദി- കൊറിയ സംയുക്ത മന്ത്രിതല സമിതിക്കു രൂപം നല്‍കി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര വാണിജ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമാക്കിയുള്ള സമിതിയുടെ കീഴില്‍ അഞ്ചു ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
ഊര്‍ജ്ജം, നിര്‍മ്മാണം, ഡിജിറ്റൈസേഷന്‍, ശാസ്ത്രം , ആരോഗ്യം, ചെറുകിട നിക്ഷേപം തുടങ്ങിയ മേഖലകളില്ലാം ഇരു രാജ്യങ്ങളും സംയുക്ത സഹകരണം ഉണ്ടായിരിക്കും. ഉപവകുപ്പുകളെ നിരീക്ഷിക്കാനായി ഉന്നതതല സമിതികളും നിലവില്‍ വരും.
പ്രധാനപ്പെട്ട അഞ്ചു മേഖലകളിലായി നാല്‍പതു പദ്ധതികള്‍ക്ക് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി റിയാദില്‍ കൊറിയന്‍ എംബസി നയതന്ത്ര ഉദ്യോഗസ്ഥനായ യോങ് ജെ കിം പറഞ്ഞു.
കപ്പല്‍ നിര്‍മ്മാണം, കടല്‍ജല ശുദ്ധീകരണം, സോളാര്‍ പ്‌ളാന്റ് , ആണവ പ്‌ളാന്റ് , വാഹനനിര്‍മാണം, സ്മാര്‍ട്ട്‌സിറ്റി ട്രാഫിക്ക് നിയന്ത്രണ സംവിധാനം, സുരക്ഷാ സംവിധാനം തുടങ്ങി വിവിധ മേഖലകളിലാണ് കരാറുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."