കുടുംബ സംഗമ സമാപനസമ്മേളനം കരൂപ്പടന്ന പള്ളിനടയില്‍
കരൂപ്പടന്ന: തലമുറകള്‍ക്ക് ആത്മീയതയുടെയും ധാര്‍മിക മൂല്യങ്ങളുടേയും അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ കരൂപ്പടന്ന മന്‍സിലുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസ്സ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. ആഘോഷത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നടത്തിയ കുടുംബ സംഗമങ്ങളുടെ സമാപന സമ്മേളനം 'സ്‌നേഹവീട് ' ഞായറാഴ്ച രാത്രി എട്ടിന് കരൂപ്പടന്ന മന്‍സിലുല്‍ ഹുദാ മദ്രസയുടെ പഴയ ഹാളില്‍ നടക്കും.
വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖത്തീബ് കെ.പി സൈനുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡന്റ് സി.ഐ അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷനാവും.'ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളും സന്താന പരിപാലനവും' എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് ദാരിമി വടകര ക്ലാസെടുക്കും. സമസ്തയുടെ 'സ്‌നേഹവീട് 'പദ്ധതി അബ്ദുല്‍ ഹക്കീം ബാഖവി പരിചയപ്പെടുത്തും. മഹല്ല് ചെയര്‍മാന്‍ കെ.എ മുഹമ്മദ് ഹാജി ഉപഹാര വിതരണം നടത്തും. മഹല്ല് വൈസ് പ്രസിഡന്റ് എ.എം ഷാജഹാന്‍, സെക്രട്ടറി എം.എസ് മുഹമ്മദാലി, മദ്രസാ പ്രധാനാധ്യാപകന്‍ ടി മുഹമ്മദ് കുട്ടി മൗലവി എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."