ഖത്തര്‍ ജനസംഖ്യയില്‍ വര്‍ധന
ദോഹ: ഖത്തര്‍ ജനസംഖ്യയില്‍ വര്‍ധന. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ 1.3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വികസന ആസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 31ലെ ഖത്തര്‍ ജനസംഖ്യ 26,68,415 ആണ്. സെപ്റ്റംബര്‍ 30നു പുറത്തുവിട്ട കണക്കുകളെ അപേക്ഷിച്ച് ജനസംഖ്യയില്‍ 3,400 പേരുടെ വര്‍ധനവുണ്ടായിട്ടുണ്ട്.
മൂന്നു മാസങ്ങള്‍ക്കുശേഷം സെപ്റ്റംബറിലായിരുന്നു ഖത്തര്‍ ജനസംഖ്യ വീണ്ടും 26 ലക്ഷം മറികടന്നത്. നീണ്ട വേനലധിക്കുശേഷം പ്രവാസി കുടുംബങ്ങള്‍ മടങ്ങിയെത്തിയത്തോടെയാണ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ജനസംഖ്യയില്‍ വര്‍ധനവുണ്ടായത്. ഖത്തറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ജനസംഖ്യ രേഖപ്പെടുത്തിയത് മെയിലായിരുന്നു. ആ മാസം 27 ലക്ഷമായിരുന്നു ജനസംഖ്യ. ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ജനസംഖ്യ 27 ലക്ഷത്തിലെത്തിയെന്ന സവിശേഷതയുമുണ്ട്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഉയര്‍ന്ന ജനസംഖ്യ രേഖപ്പെടുത്തിയത് ഏപ്രിലിലായിരുന്നു. 26,75,522 ആയിരുന്നു ഏപ്രിലില്‍ ഖത്തറിലെ ജനങ്ങളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."