HOME
DETAILS
MAL
കോടതിയിലേക്കു കൊണ്ടുപോയ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു
backup
November 04 2017 | 01:11 AM
കാസര്‍കോട്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശിയായ പ്രകാശ് കുമാര്‍ ഷോണ്‍(40) ആണ് ഇന്നലെ പുലര്‍ച്ചെ നാലോടെ കാസര്‍കോട് മഞ്ചേശ്വരം സ്റ്റേഷനുകള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ടത്.
മംഗളൂരു കദ്രി ജൈന്‍ ടെമ്പിള്‍, മൂഡബിദ്രി ക്ഷേത്രം എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയത് ഉള്‍പ്പെടെ ഇയാള്‍ക്കെതിരേ മംഗളൂരുവില്‍ ഏഴ് കേസുകള്‍ നിലവിലുണ്ട്. വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് കടന്നുകളഞ്ഞത്. വിശാഖപട്ടണത്തെ നാല് പൊലിസുകാര്‍ കാവലുണ്ടായിരുന്നു. ട്രെയിന്‍ വേഗത കുറച്ചഅവസരത്തില് ഇയാള്‍ ചാടി രക്ഷപ്പെട്ടതായാണ് സൂചന.
കഴിഞ്ഞമാസം 12ന് പ്രതിയെ മംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."