തേങ്ങായുടച്ച് അബീഷ് ഗിന്നസില്‍
കോട്ടയം: ഒരു മിനിറ്റില്‍ 122 തേങ്ങകള്‍ പൊട്ടിച്ച് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ കൈപ്പള്ളി പുതുപറമ്പില്‍ സ്വദേശി അബീഷ്. ഈ ഫെബ്രുവരി 18നാണ് ഗിന്നസ് റക്കോഡില്‍ ഇടം നേടിയ അബീഷിന്റെ പ്രകടനം തൃശൂര്‍ ശോഭാസിറ്റിയില്‍ വച്ചു നടന്നത്.
ഗിന്നസ് അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തൃശൂര്‍ മേയര്‍ അജിതാ ജയരാജിന്റെയും സ്പോര്‍ട്സ് അധികൃതരുടെയും ഗസറ്റഡ് ഓഫിസര്‍മാരുടെയും സാന്നിധ്യത്തില്‍ പതിനായിരത്തോളം വരുന്ന ജനങ്ങളെ സാക്ഷി നിര്‍ത്തി തന്റെ ഒറ്റക്കൈകൊണ്ട് 47 സെക്കന്റില്‍ അബീഷ് പൊട്ടിച്ചിട്ടത് 146 തേങ്ങകളാണ്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റ് വിവരങ്ങളും സുഹൃത്ത് വിവേക് രാജിന്റെ സഹായത്തോടെ ലണ്ടനിലെ ഗിന്നസ് അധികൃതര്‍ക്ക് അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍, പൊട്ടിച്ച 146 തേങ്ങകളില്‍ നാലായിപ്പൊട്ടിച്ചിതറിയ തേങ്ങകള്‍ 122 എണ്ണമാണെന്നും അത് ഗിന്നസ് റക്കോഡായി പരിഗണിക്കാനും അധികൃതര്‍ തീരുമാനിച്ചു.
പ്രകടനം കഴിഞ്ഞ് ഏഴ് മാസങ്ങള്‍ക്കു ശേഷമാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും കഴിഞ്ഞ ദിവസം കിട്ടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."