HOME
DETAILS
MAL
പുടിന് വിരുദ്ധ പ്രകടനം; 200 പേര് അറസ്റ്റില്‍
backup
November 06 2017 | 01:11 AM
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനെതിരേ പ്രതിഷേധം നടത്തിയ 200 പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ റഷ്യന്‍ പൊലിസ് അറസ്റ്റ് ചെയ്തതു. റഷ്യന്‍ വാര്‍ത്താ ഏജന്‍സി ആക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് പുടിന് ഭരണം അവസാനിപ്പിക്കാനായി ജനങ്ങള്‍ ഞായറാഴ്ച മുതല്‍ ജനകീയ വിപ്ലവത്തിന് പ്രതിപക്ഷ നേതാവ് വ്യാച്ചല്സേവ് മാള്ട്ട്സേവ് ആഹ്വാനം ചെയ്തിരുന്നു. സ്വന്തം വെബ്സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതേതുടര്‍ന്ന് മോസ്കിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മോസ്കോയില്‍ 212 പേരെയും മറ്റ് അഞ്ചുനഗരങ്ങളില്നിന്നായി 25 പേരെയും അറസ്റ്റ് ചെയ്തായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."