അങ്കണവാടികളുടെ നവീകരണത്തിന് വിപുലമായ പദ്ധതികള്‍: എല്‍ദോ എബ്രഹാം എം.എല്‍.എ
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ അങ്കണവാടികളുടെ നവീകരണത്തിന് വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. പായിപ്ര പഞ്ചായത്ത് നാലാം വാര്‍ഡിലെ കോച്ചേരിക്കടവില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി കെട്ടിടമില്ലാത്തതും ശോച്യാവസ്ഥയിലുമായ അങ്കണവാടികള്‍ക്ക് സ്ഥലം ലഭിക്കുന്നമുറയ്ക്ക് കെട്ടിടം പണിയാന്‍ ഫണ്ട് അനുവദിക്കുമെന്നും. കുട്ടികള്‍ക്ക് പോഷക ആഹാരം, മാനസീക ഉല്ലാസത്തിനായി കളിഉപകരണങ്ങള്‍ അടക്കമുള്ളവ വിതരണം ചെയ്യുന്നതിനും മറ്റും പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്നും എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് നൂര്‍ജഹാന്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സിയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കുട്ടികളെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുറുമി ഉമ്മര്‍ ആദരിച്ചു. അങ്കണവാടിയ്ക്ക് സൗജന്യമായി സ്ഥലം നല്‍കിയ അമ്പുകുന്നേല്‍ മനോജിനെ വികസനകാര്യ സ്റ്റാന്റിംകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ സലീം ആദരിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ ആലിസ് കെ ഏലിയാസ്, സീനത്ത് അസീസ്, എ.ജി മനോജ്, പി.എ അനില്‍, സൈനബ കൊച്ചക്കോന്‍, ഐ.സി.ഡി.എസ് ഓഫീസര്‍ സി.ആര്‍ ശാന്തകുമാരി വിവിധകക്ഷിനേതാക്കളായ വി.ഇ നാസര്‍, യു.പി വര്‍ക്കി, ഒ.എം സുബൈര്‍, കെ.എം പരീത്, സീന ബോസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സ ആന്റണി, അങ്കണവാടി വര്‍ക്കര്‍ പി.ബി റുക്കിയ എന്നിവര്‍ പ്രസംഗിച്ചു. അമ്പുകുന്നേല്‍ പരേതനായ മാധവന്റെ മക്കള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് അങ്കണവാടി കെട്ടിടം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."