HOME
DETAILS
MAL
ബ്രിട്ടാനിയ ഉല്പന്നങ്ങള് ഇന്ന് മുതല്‍ വില്‍ക്കില്ലെന്ന് വ്യാപാരികള്‍
backup
November 09 2017 | 21:11 PM
കോഴിക്കോട്: ഇന്ന് മുതല്‍ ബ്രിട്ടാനിയ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ വര്‍ഷങ്ങളായി ബ്രിട്ടാനിയ ബിസ്കറ്റ് വിതരണം ചെയ്യുന്ന ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് സ്റ്റോക്ക് നല്‍കുന്നത് കഴിഞ്ഞ 128 ദിവസമായി കമ്പനി നിര്‍ത്തിവച്ചിരിക്കുന്നതും വിതരണക്കാരുടെ ഏരിയ അശാസ്ത്രീയമായി വിഭജിക്കുകയും ചെയ്തതാണ് ബഹിഷ്കരണത്തിനുള്ള പ്രധാന കാരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കമ്പനി നടത്തുന്ന തട്ടിപ്പിനെതിരേ നടപടിയെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."