സരിതയുടെ കത്തില്‍ ഗണേഷ് കുമാര്‍ ഇടപെട്ടു; പേരുകള്‍ കൂട്ടിച്ചേര്‍ത്തതെന്ന് ഫെനി ബാലകൃഷ്ണന്‍
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത നായര്‍ എഴുതിയ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ കത്തില്‍ ഇടപെട്ടുവെന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍.
കത്തില്‍ നാലു പേജ് ഗണേഷ് എഴുതിയതാണെന്നും ലൈംഗികാരോപണങ്ങള്‍ ഗണേഷ് കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
യഥാര്‍ത്ഥ കത്തില്‍ 21 പേജ് മാത്രമാണുള്ളത്. ബാക്കിയുള്ളത് കൂട്ടിച്ചേര്‍ക്കലാണ്. കമ്മിഷനു മുന്നില്‍ ഇക്കാര്യങ്ങള്‍ താന്‍ പറഞ്ഞതാണെന്നും എന്നാല്‍ കമ്മിഷന്‍ ഇക്കാര്യം പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫെനിയുടെ ആരോപണങ്ങള്‍ സരിത നിഷേധിച്ചു.
pheni balakrishnan, sarith s nair, kb ganesh kumar mla, solar commission report
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."