ക്ഷേത്രം ഭൂമിയിലെ കൈയേറ്റം നടുവില്‍ വില്ലേജ് ഓഫിസ് ധര്‍ണ നാളെ
കണ്ണൂര്‍: ക്ഷേത്രങ്ങള്‍ക്ക് അര്‍ഹമായ ഭൂസ്വത്തുക്കളിലുള്ള കൈയേറ്റം ഒഴിപ്പിക്കണമെന്ന കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടുവില്‍-വെള്ളാട് ക്ഷേത്ര പരിപാലന കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ നടുവില്‍ പഞ്ചാത്ത് ഓഫിസിലേക്കും വില്ലേജ് ഓഫിസിലേക്കും മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ അധീനതയിലുള്ള കരുവഞ്ചാലിലെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറിയെന്നും പാലക്കയംതട്ടിലെ സ്ഥലം ടൂറിസത്തിന്റെ പേരില്‍ റവന്യൂ വകുപ്പും കൈയേറിയെന്നും കൈയേറ്റം ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും നടപ്പായിട്ടില്ലെന്നും കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു. രാവിലെ 10ന് ചിറക്കല്‍ കോവിലകം ഇളയരാജ സി.കെ രവീന്ദ്രവര്‍മ രാജ ധര്‍ണ ഉദ്ഘാടനം ചെയ്യും. അജിത്ത് വര്‍മരാജ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ സമിതി പ്രസിഡന്റ് ടി. ബാലകൃഷ്ണന്, സെക്രട്ടറി ശിവപ്രകാശ് നമ്പ്യാര്‍, കെ.പി കേശവന്, സി.വി രാമകൃഷ്ണന്, ടി.പി പ്രഭാകരന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."