'ദക്ഷിണ ചൈനാക്കടല്‍: മധ്യസ്ഥനാകാമെന്ന്'
ഹനോയ്: ദക്ഷിണ ചൈനാക്കടല്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥനാകാമെന്ന് ട്രംപ്. താന്‍ മികച്ച മധ്യസ്ഥനാണെന്നും ട്രംപ് അവകാശപ്പെട്ടു. ചൈന, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, തായ്വാന്, ബ്രൂണെ എന്നീ രാഷ്ട്രങ്ങള്‍ക്കിടയിലെ ദക്ഷിണ ചൈനാക്കടലിലാണ് തര്‍ക്കമുള്ളത്.
ചൈന, ഫിലിപ്പൈന്‍, വിയറ്റ്നാം എന്നിവയാണ് ചൈനാക്കടലിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെ പ്രധാനകക്ഷികള്‍. വളരെയധികം ധാതുസമ്പത്തുള്ള മേഖലയെന്ന നിലയില്‍ യു.എസിനും രഹസ്യ താല്പര്യമുള്ള പ്രദേശമാണിവിടം. ഈ വിഷയത്തില്‍ തനിക്ക് മധ്യസ്ഥനാകാന്‍ ആവിശ്യമാണെങ്കില്‍ അറിയിക്കണമെന്ന് ട്രംപ് പറഞ്ഞു. വിയറ്റ്നാം പ്രസിഡന്റ് ട്രാന് ദായ് ക്വാങുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണ ചൈനാക്കടല്‍ തര്‍ക്കം സമാധാനപരമായ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് വിയറ്റ്നാം പ്രസിഡന്റ് ട്രാന് ദായ് ക്വാങ് പറഞ്ഞു. ചര്‍ച്ചകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാവണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലത്തെ ചൈനയുടെ അവകാശ വാദങ്ങളെ എതിര്‍ക്കുന്ന പ്രധാന രാജ്യമാണ് വിയറ്റ്നാം. ഇവിടെ ചൈനയുടെ നേതൃത്വത്തില്‍ നടത്തുന്ന കൃത്രിമ ദ്വീപ് നിര്‍മാണം ഇരു രാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധങ്ങളില്‍ പലപ്പോഴും വിള്ളല്‍ വീഴ്ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."