ഇറാഖ് ഭൂചലന പ്രകമ്പനം ഗള്‍ഫ് രാജ്യങ്ങളിലും
റിയാദ്: കഴിഞ ദിവസം രാത്രി ഇറാഖ് ഇറാന്‍ അതിര്‍ത്തികളിലുണ്ടായ ഭൂകമ്പനത്തിന്റെ പ്രകമ്പനം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും അലയടിച്ചു. കുവൈത്തിനെ കൂടാതെ, സഊദി, യു എ ഇ , ബഹ്‌റൈന്‍, തുടങ്ങിയ രാജ്യങ്ങളിലാണ് വ്യാപകമായി പ്രകമ്പനം സൃഷ്ടിച്ചത്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി അനുഭവസ്ഥര്‍ വിശദീകരിച്ചു.
സഊദിയുടെ വടക്കന്‍, കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതലായി അനുഭവപ്പെട്ടത്. ഉനൈസ, ബുറൈദ, അല്‍ ജൗഫ്, സകാക, ഹഫര്‍ അല്‍ ബാത്വിന്‍, ജുബൈല്‍, എന്നിവിടങ്ങളിലാണ് വ്യാപകമായി അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. സഊദിയുടെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായി സഊദി ജിയോളജിക്കല്‍ സര്‍വേയും വ്യക്തമാക്കി.
ഭൂകമ്പം ഗള്‍ഫില്‍ വ്യാപകമായി അലയടിച്ചെങ്കിലും എവെങ്കിടേയും ആളപായമോ മറ്റു നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തിലാണ് ഏറ്റവും കൂടുതലായി അനുഭവപ്പെട്ടത്. ഇവിടെ കടകളികള്‍ നിന്നും സാധനങ്ങള്‍ കുലുങ്ങി വീഴുന്നതും മറ്റുമുള്ള വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. സാല്‍മിയ, ജര്‍മ്മന്‍ ക്ലിനിക്ക്, അബ്ബാസിയ, ഹാവള്ളി, മംഗഫ് എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്നു അനുഭവസ്ഥര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."