എച്ച്.ഐ.വി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
നടുവണ്ണൂര്‍: എച്ച്.ഐ.വി ബാധിതര്‍ക്കായുള്ള കരുതല്‍ സംരക്ഷണത്തിനും പഞ്ചായത്തുതല സമഗ്ര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നടുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രാദേശിക പ്രവര്‍ത്തകസമിതി രൂപീകരിച്ചു. എച്ച്.ഐ.വി എയ്ഡ്‌സ് മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കെസ്സ് കെയറിന്റെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ സമിതി രൂപീകരിച്ചത്.
എച്ച്.ഐ.വി അണുബാധിതരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, രോഗത്തെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ക്കും അവഗണനയ്ക്കുമെതിരേയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകസമിതി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത നള്ളിയില്‍ അധ്യക്ഷയായി. സി.കെ കൃഷ്ണദാസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ സൗദ, സുധാകരന്‍ തറവട്ടത്ത്, എല്‍. ഷിജു, ബിന്ദു താനിപ്പറ്റ, എം.യു സോബിന്‍ സംസാരിച്ചു. കെസ്സ് കെയര്‍ പ്രൊജക്ട് കോഡിനേറ്റര്‍ സ്മിജോ സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."