ഫോര്‍ഡിന്റെ പുതിയ എക്കോ സ്‌പോര്‍ട്ട് നിരത്തിലെത്തി
കൊച്ചി: കരുത്തും രൂപഭംഗിയും ഒത്തിണങ്ങിയ പുതിയ ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് വിപണിയിലെത്തി. വില 7,31,200 രൂപ. മികച്ച എന്‍ജിന്‍, ഗിയര്‍ ബോക്‌സ്, ആധുനിക സൗകര്യങ്ങള്‍, മികവുറ്റ സുരക്ഷാ സംവിധാനങ്ങള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, ബോര്‍ഡര്‍, ഫോര്‍ഡ് സിഗ്നേച്ചര്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ് ലാംപുകള്‍, ഫോഗ് ലാംപ് ബെസല്‍, വൈവിധ്യമാര്‍ന്ന കാര്‍ഗോ മാനേജ്‌മെന്റ് എന്നിവ ഉള്‍പ്പെടെ 1600 മാറ്റങ്ങളോടുകൂടിയ ഫീച്ചറുകളാണ് പുതിയ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്.
1.5 ലിറ്റര്‍, 3-സിലിണ്ടര്‍ എന്‍ജിന്‍, 123 എംപി കരുത്തും 150 എന്‍എം കുതിപ്പു ശേഷിയും ലഭ്യമാക്കും. 6-സ്പീഡ് ഓട്ടോമാറ്റിക്കും 5-സ്പീഡ് മാനുവലുമാണ് ഗിയര്‍ ബോക്‌സുകള്‍. ഇന്‍-കാര്‍ കണക്ടിവിറ്റി സംവിധാനത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ആപ്പിള്‍ കാര്‍ പ്ലേയുമായും ആന്‍ഡ്രോയ്ഡ് ഓട്ടോയുമായും കംപാറ്റിബിള്‍ ആണ്. ഫോണ്‍ കോള്‍ ചെയ്യാനും സംഗീതമാസ്വദിക്കാനും മെസേജുകള്‍ അയയ്ക്കാനും സ്വീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും തുടങ്ങിയ വിവിധ കാര്യങ്ങള്‍ റോഡില്‍ ശ്രദ്ധിച്ചു കൊണ്ടുതന്നെ ചെയ്യാന്‍ ഈ സംവിധാനം ഡ്രൈവറെ അനുവദിക്കുന്നു.
കണക്ടിവിറ്റി മാത്രമല്ല, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ലോഞ്ച് അസിസ്റ്റ്, റിയര്‍-വ്യൂ പാര്‍ക്കിംഗ് ക്യാമറ എന്നിവടയക്കം ഡ്രൈവ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുള്ള നിരവധി സാങ്കേതികവിദ്യകള്‍കൊണ്ട് സമ്പന്നമാണ് പുതിയ എക്കോസ്‌പോര്‍ട്ട്.അഞ്ച് സ്റ്റൈലുകളില്‍ ഏഴ് കളര്‍ ഓപ്ഷനുകളോടെ പുതിയ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് ലഭ്യമാണ്. ലെറ്റ്‌നിംഗ് ബ്ലൂ, കന്‍യോണ്‍ റിഡ്ജ്, റേസ്‌റെഡ്, ഡയമണ്ട് വൈറ്റ്, അബ്‌സൊല്യൂട്ട് ബ്ലാക്ക്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."